Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാനത്താവളത്തിൽ വ്യാജ...

വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; യുവതി പിടിയിൽ

text_fields
bookmark_border
kochi airport domestic
cancel
camera_alt

ഫയൽ

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവതി പിടിയിൽ. ഇതേതുടർന്ന് മുംബൈ വിമാനം പുറപ്പെടാൻ വൈകി.

ചൊവ്വാഴ്ച രാവിലെ ഇൻഡിഗോ വിമാനത്തിൽ മുംബൈക്ക്​ പോകാനെത്തിയ തൃശൂർ സ്വദേശിനി ഷീബ കണ്ണനാണ് സുരക്ഷ പരിശോധനക്കിടെ ബാഗേജിലെന്താണെന്ന ഉദ്യോഗസ്ഥരുടെ ആവർത്തിച്ചുള്ള ചോദ്യത്തിൽ കുപിതയായി ബോംബാണെന്ന് പറഞ്ഞത്. ഉടൻ സുരക്ഷ വിഭാഗം യോഗം ചേർന്ന്​ യുവതിയുടെ ഹാൻഡ്​ ​ബാഗും ദേഹപരിശോധനയും പൂർത്തിയാക്കി ഭീഷണി വ്യാജമാണെന്ന്​ ഉറപ്പുവരുത്തി.

രാവിലെ 6.30ന് പോകേണ്ട വിമാനം ഏഴിനാണ് പുറപ്പെട്ടത്. നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയ യുവതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb threatKochi Airport
News Summary - Fake bomb threat at airport, woman arrested
Next Story