പാര്‍ട്ടിക്കെതിരെ അപവാദ പ്രചാരണം- സി.പി.എം
text_fieldsഇരിട്ടി: ആര്.എസ്.എസ് നിയന്ത്രണത്തിലുള്ള പ്രഗതി കോളജിന് ശൗചാലയം നിര്‍മിക്കാന്‍ എം.പി ഫണ്ട് ലഭ്യമാക്കാന്‍ ഇരിട്ടി നഗരസഭ ചെയര്‍മാനും പാര്‍ട്ടിയും കൂട്ടുനിന്നുവെന്ന കള്ള പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്ന് സി.പി.എം നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ശൗചാലയം പണിയാന്‍ സുരേഷ് ഗോപി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 11,55,000 രൂപ നീക്കിവെച്ചതായി 2019 ജൂണ്‍ 29ന് കലക്ടര്‍ ഇരിട്ടി നഗരസഭാ സെക്രട്ടറിയെ കത്തുമുഖേന അറിയിച്ചു. കത്തില്‍ ആവശ്യപ്പെട്ടതുപ്രകാരം ശൗചാലയത്തിെൻറ എസ്റ്റിമേറ്റും കുട്ടികളില്‍ നിന്നും ഫീസ് ഇൗടാക്കിയാണ് കോളജ് പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ചുള്ള സമഗ്ര റിപ്പോര്‍ട്ടും കലക്ടര്‍ക്ക് സെക്രട്ടറി സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍, ചാരിറ്റബിള്‍ സ്ഥാപനമല്ലാത്തതിനാല്‍ എം.പി ഫണ്ട് ലഭിക്കുന്ന സാഹചര്യം നിയമപ്രകാരം ഇല്ലാതായി.
തുടര്‍ന്ന് കോളജ് മാനേജ്മെൻറ് സ്വന്തം നിലക്ക് രണ്ടുസെൻറ് സ്ഥലം നഗരസഭ സെക്രട്ടറിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്കി. ഈ നിലക്ക് സ്ഥലം രജിസ്റ്റര്‍ ചെയ്ത് നല്കിയാലും എം.പി ഫണ്ട് ലഭിക്കണമെങ്കില്‍, ശൗചാലയം നിർമിച്ചുകഴിഞ്ഞാല്‍ ഭാവിയില്‍ അതിെൻറ മെയിൻറനന്‍സും മറ്റു ചെലവുകളും നഗരസഭ വഹിക്കുമെന്ന തീരുമാനം കലക്ടര്‍ക്ക് നല്‍കണം. ഇതും നഗരസഭാ ഭരണസമിതി നല്‍കിയിട്ടില്ല. ഇക്കാരണങ്ങളാല്‍ സ്ഥാപനത്തിന് എം.പി ഫണ്ട് ലഭിച്ചില്ലെന്നതാണ് വസ്തുതയെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ഏരിയ സെക്രട്ടറി ബിനോയ് കുര്യന്, പി.പി. അശോകന്, കെ. ശ്രീധരന് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.