പുതുതായി വരുന്നവർക്ക് പാർട്ടി ലക്ഷ്യം മനസ്സിലാവുന്നില്ല -വിജയരാഘവൻ
text_fieldsതിരുവനന്തപുരം: സി.പി.എമ്മിെൻറ അടിസ്ഥാന ധാരണകളും ലക്ഷ്യങ്ങളും മനസ്സിലാക്കാൻ പുതുതായി പാർട്ടിയിലേക്ക് വരുന്നവർക്ക് കഴിയുന്നില്ല; അല്ലെങ്കിൽ ശ്രമിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ. സ്വർണക്കടത്ത് സംഘവുമായി ബന്ധപ്പെട്ട് സി.പി.എമ്മിെനതിരെ ഉയർന്ന ആക്ഷേപവുമായി ബന്ധപ്പെട്ടാണ് വിശദീകരണം.
ബൂർഷ്വാ പാർട്ടികൾ പണമൊഴുക്കിയാണ് എല്ലാം ചെയ്യുന്നത്. ഇതെല്ലാം പാർട്ടിപ്രവർത്തകരിൽ തെറ്റായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇതിനെതിരെ ജാഗ്രത വർധിപ്പിക്കുക പാർട്ടി കടമയാണെന്നും ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച 'സി.പി.എമ്മിനെ പഴിക്കുന്നതിന് പിന്നിൽ' എന്ന ലേഖനത്തിൽ പറയുന്നു.
പാർട്ടി അംഗങ്ങളുടെ വ്യക്തിജീവിതവും സംശുദ്ധമായിരിക്കണമെന്ന് നിർബന്ധമുള്ള പ്രസ്ഥാനമാണ് സി.പി.എം. രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്ത് വന്ന ഒന്നോ രണ്ടോ ചെറുപ്പക്കാർ സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷത്തിനായി പ്രചാരണം നടത്തുന്നവരാണെന്നതിെൻറ പേരിലാണ് പാർട്ടിക്കെതിരെ ആരോപണം ഉയർത്തുന്നത്. ഇവരാരും പാർട്ടിപ്രവർത്തകരോ അംഗങ്ങളോ അല്ല. പ്രതികളെ സഹായിച്ചെന്ന ആരോപണം നേരിട്ട പാർട്ടി അംഗത്തെ പുറത്താക്കി.
ക്രിമിനൽ പ്രവർത്തനം നടത്തുന്ന ആർക്കും പാർട്ടി സംരക്ഷണമോ സഹായമോ കിട്ടില്ല. ഇത്തരക്കാർക്ക് നിയമപരമായ ശിക്ഷ ഉറപ്പാക്കുന്നതിനായിരിക്കും പാർട്ടി നിലകൊള്ളുക. നേതാക്കൾക്കോ പ്രവർത്തകർക്കോ കമ്യൂണിസ്റ്റ് മൂല്യങ്ങൾ വ്യക്തിജീവിതത്തിൽ പുലർത്താനാകുന്നില്ലെങ്കിൽ പാർട്ടിയുടെ പ്രതിച്ഛായക്ക് വലിയ കളങ്കമുണ്ടാക്കുമെന്ന് വ്യക്തമായി തിരിച്ചറിഞ്ഞ പാർട്ടിയാണ് സി.പി.എമ്മെന്നും ലേഖനം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.