Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2024 9:34 PM IST Updated On
date_range 27 Sept 2024 9:35 PM ISTഎം.വി. ജയരാജനെതിരെ വ്യാജ പ്രചാരണം: പാലക്കാട് സ്വദേശി അറസ്റ്റിൽ
text_fieldsbookmark_border
കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ല സെക്രട്ടി എം.വി. ജയരാജനെതിരെ വ്യാജ പ്രസ്താവനയുണ്ടാക്കി ടി.വി. ചാനലിന്റെ ലോഗോ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി വി.എസ്. സൈനുദ്ദീനെയാണ് (46) കണ്ണൂർ ടൗൺ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
‘പി.വി. അൻവർ ലക്ഷ്യം വെക്കുന്നത് പിണറായിയെ, പിന്നിൽ ഒരു കൂട്ടം ജിഹാദികൾ -എം.വി. ജയരാജൻ’ എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത പ്രചരിപ്പിച്ചത്.
എം.വി. ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്കും കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്കും നൽകിയ പരാതിയിലാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story