Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2024 10:59 AM GMT Updated On
date_range 13 March 2024 10:59 AM GMTസമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം: നിയമനടപടി സ്വീകരിക്കുമെന്ന് ജിഫ്രി തങ്ങൾ
text_fieldsbookmark_border
കോഴിക്കോട്: സമൂഹ മാധ്യമങ്ങളിൽ തന്റെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ വിശ്വാസി സമൂഹം തള്ളിക്കളയണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
'ന്യൂനപക്ഷം സി.പി.എമ്മിനെ വിശ്വസിക്കരുത്' എന്ന തലക്കെട്ടില്‍ ബുധനാഴ്ച ‘മാധ്യമ’ത്തില്‍ സി.എം.പി നേതാവ് സി.പി ജോണിന്റേതായി വന്ന അഭിമുഖമാണ് ജിഫ്രി തങ്ങളുടേതെന്ന പേരില്‍ അദ്ദേഹത്തിന്റെ ചിത്രമടക്കംവെച്ച് പ്രചരിപ്പിക്കുന്നത്. ‘സുപ്രഭാതം’ പത്രത്തില്‍ വന്ന ജിഫ്രി തങ്ങളുടെ ലേഖനം എന്ന പേരിലാണ് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story