സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം; പൊലീസ് നടപടി തുടങ്ങി
text_fieldsതിരുവനന്തപുരം: നിലയ്ക്കലിലും പമ്പയിലും നടന്ന സംഭവങ്ങളുമായി ബ ന്ധപ്പെട്ട് മതസ്പർധ വളർത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇത്തരത്തിൽ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ േകസെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സൈബർ, പൊലീസ് വിഭാഗങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
ഇൗ പശ്ചാത്തലത്തിലാണ് നടപടി. ഇത്തരം സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി മുന്നറിയിപ്പ് നൽകി.
കുറച്ചു ദിവസമായി പൊലീസിനും പ്രത്യേകിച്ച് ചില പൊലീസ് ഉന്നതർക്കുമെതിരെ തെറ്റായ പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നത്. വളരെ പ്രകോപനപരമായതും മതസ്പർധ വളർത്തുന്നതുമായ സന്ദേശങ്ങളും പ്രചരിക്കപ്പെട്ടു.
പൊലീസുകാരിൽതന്നെ മത ചേരിതിരിവ് വരുത്തുന്ന നിലയിലുള്ള പ്രചാരണങ്ങളും സജീവമാണ്. പല യുവതികളും ശബരിമല സന്ദർശിക്കാനെത്തുെന്നന്നും എല്ലാവരും സംഘടിച്ച് എത്തണമെന്നുമുൾപ്പെടെ പ്രചാരണങ്ങൾ സജീവമാണ്. അതിെൻറ അടിസ്ഥാനത്തിൽ തലസ്ഥാനത്ത് എട്ട് പേർക്കെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.