Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ കേസ്​: ഇരകളെ...

വ്യാജ കേസ്​: ഇരകളെ ഹൈകോടതി കുറ്റവിമുക്തരാക്കി

text_fields
bookmark_border
high court
cancel

കൊച്ചി: ഭൂമി മറിച്ചുവിൽപന നടത്തി വഞ്ചിച്ചെന്ന വ്യാജ കേസിൽ പ്രതികളായി 11 ദിവസം ജയിലിൽ കിടന്ന ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശികൾക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട്​ ഹൈകോടതി. ആലപ്പുഴ കുമാരപുരം സ്വദേശിയായ നരേന്ദ്രൻ നൽകിയ പരാതിയിൽ പ്രതികളായ മനോഹരൻ, സുഭാഷ്​ എന്നിവരെ​ കുറ്റവിമുക്തരാക്കിയാണ്​ ജസ്റ്റിസ്​ പി. സോമരാജന്‍റെ ഉത്തരവ്​. കാരണമില്ലാതെ പരാതി നൽകിയയാൾക്കെതിരെ ക്രിമിനൽ നടപടിക്ക് നിർദേശിച്ച കോടതി, വിചാരണക്കോടതിയെയും അപ്പലറ്റ്​ കോടതിയെയും വിമർശിച്ചു.

37 സെന്‍റ്​ സ്ഥലം കൈമാറാൻ നരേന്ദ്രനുമായി ഹരജിക്കാർ കരാർ എഴുതിയെങ്കിലും ഇടപാട്​ നടന്നില്ല. ഇതിനിടെ 1991ൽ നരേന്ദ്രൻ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ്​ ലഭിക്കുകയും ചെയ്തു. സിവിൽ കോടതി നരേന്ദ്രന്​ ആധാരം നടപ്പാക്കിക്കൊടുത്തു. എന്നാൽ, ഇതിനിടെ ഹരജിക്കാർ അനിരുദ്ധൻ എന്നയാൾക്ക്​ ഈ ഭൂമി വിൽപന നടത്തിയിരുന്നു. ഇതേതുടർന്ന്​ നരേന്ദ്രൻ പരാതി നൽകുകയായിരുന്നു. ഹരിപ്പാട്​ ജുഡീഷ്യൽ ഫസ്റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി പ്രതികളെ കുറ്റക്കാരായി കണ്ടു. ആദ്യ അപ്പലറ്റ്​ കോടതിയായ മാവേലിക്കര അഡീ. ജില്ല കോടതി ഈ വിധി ശരിവെച്ചു. ഇതിന്‍റെ പേരിൽ മാർച്ച്​ 21ന്​ ഇരുവരെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തു. 11 ദിവസം ​ജയിലിലും കിടന്നു. തുടർന്ന്​ കേസ്​ പുനഃപരിശോധിക്കാൻ ഇവർ നൽകിയ ഹരജിയാണ്​ ഹൈകോടതി കോടതി പരിഗണിച്ചത്​.

വഞ്ചനക്കേസ്​ നിലനിൽക്കണമെങ്കിൽ ഇടപാടിൽ സത്യസന്ധതയില്ലായ്മയും ചതിപ്രയോഗവും നടന്നിട്ടുണ്ടാകണമെന്നും ഈ കേസിൽ അങ്ങനൊന്ന്​ ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരന്​ കോടതി ആധാരം നടപ്പാക്കി നൽകിയതാണ്​. ഇക്കാര്യം അറിയാതെയാണ്​ ആദ്യ ഉടമകൾ ഇതേ സ്ഥലം വിൽപന നടത്തിയത്​. ആ ഭൂമി​ ഹരജിക്കാർക്ക്​ വീണ്ടും വിൽപന നടത്താനാവില്ലെങ്കിലും വഞ്ചന നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ നരേ​ന്ദ്രൻ നൽകിയ പരാതി കാരണമില്ലാത്തതാണ്​.

ഹരിപ്പാട്​ ജുഡീഷ്യൽ ഫസ്റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയും ആദ്യ അപ്പലറ്റ്​ കോടതിയായ മാവേലിക്കര അഡീ. ജില്ല കോടതിയും വികലമായി​ വിഷയം കൈകാര്യം ചെയ്തത്​ നിർഭാഗ്യകരമാണ്​. വഞ്ചന എന്നത്​ നിയമപരമായി മനസ്സിലാക്കാതെയാണ്​ രണ്ട്​ കോടതികളുടെയും ഉത്തരവ്​. ഈ നടപടി നീതിനിർവഹണത്തിൽ വീഴ്ചക്കിടയാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ്​ കോടതി ഉത്തരവുകളും ഹരജിക്കാർക്കെതിരായ കേസും കോടതി റദ്ദാക്കിയത്​. പരാതിക്കാരൻ ഹരജിക്കാർക്ക്​ നഷ്ടപരിഹാരം നൽകണമെന്നും ഹരജിക്കാർക്ക്​ വിചാരണ കോടതിയെ സമീപിച്ച്​ പരാതിക്കാരനെതിരെ നടപടി ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fake case
News Summary - Fake case: The victims were acquitted by the High Court
Next Story