Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ ബിരുദ...

വ്യാജ ബിരുദ സർട്ടിഫിക്കറ്റ്: സ്വപ്നയെ പൊലീസ് കസ്​റ്റഡിയിൽ ആവശ്യപ്പെട്ടു

text_fields
bookmark_border
വ്യാജ ബിരുദ സർട്ടിഫിക്കറ്റ്: സ്വപ്നയെ പൊലീസ് കസ്​റ്റഡിയിൽ ആവശ്യപ്പെട്ടു
cancel

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ ബി​രു​ദ സ​ര്‍ട്ടി​ഫി​ക്ക​റ്റ് കേ​സി​ല്‍ സ്വ​ർ​ണ​ക്ക​ട​ത്ത് പ്ര​തി സ്വ​പ്ന സു​രേ​ഷി​നെ ക​സ്​​റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് പൊ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി. വ​ഞ്ചി​യൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മൂ​ന്നി​ലാ​ണ് വെ​ള്ളി​യാ​ഴ്ച ക​േ​ൻ​റാ​ൺ​മെൻറ് എ​സ്.​എ​ച്ച്.​ഒ ബി.​എം. ഷാ​ഫി അ​പേ​ക്ഷ ന​ൽ​കി​യ​ത്.

വ്യാ​ഴാ​ഴ്ച സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ​സം​ഘം കാ​ക്ക​നാ​ട്ടെ ജി​ല്ല ജ​യി​ലി​ലെ​ത്തി സ്വ​പ്ന​യു​ടെ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കേ​ര​ള ഐ.​ടി ഇ​ന്‍ഫ്രാ സ്ട്രെ​ക്ച​ർ ലി​മി​റ്റ​ഡ് (കെ.​എ​സ്.​ഐ.​ടി.​എ​ൽ) എം.​ഡി ജ​യ​ശ​ങ്ക​ർ പ്ര​സാ​ദിെൻറ പ​രാ​തി​യി​ൽ വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ, പ​ണം ത​ട്ട​ൽ എ​ന്നീ വ​കു​പ്പു​ക​ളാ​ണ് പൊ​ലീ​സ് ചു​മ​ത്തി​യ​ത്. സ്പെ​യ്സ് പാ​ർ​ക്കി​ലെ​യും ഐ.​ടി വ​കു​പ്പി​ലെ​യും ജോ​ലി​ക്കാ​യി സ്വ​പ്ന വ്യാ​ജ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യെ​ന്നാ​ണ് കേ​സ്.

മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ഡോ. ​ബാ​ബാ സാ​ഹി​ബ് അം​ബേ​ദ്ക​ർ ടെ​ക്നോ​ള​ജി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി.​കോ​മി​ൽ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് ജോ​ലി​ക്ക് ക​യ​റാ​ൻ സ്വ​പ്ന ഹാ​ജ​രാ​ക്കി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ സ്വ​പ്ന ഈ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി ആ​യി​രു​ന്നി​ല്ലെ​ന്നും സ​ർ​വ​ക​ലാ​ശാ​ല​യി​ലോ അ​തി​ന്​ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ലോ ബി.​കോം കോ​ഴ്സ് ത​ന്നെ ഇ​ല്ലെ​ന്നും ക​ൺ​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policeFake Certificate CaseSwapna Suresh
Next Story