സർക്കാർ സർവിസിൽ സ്ഥാനക്കയറ്റത്തിന് തട്ടിപ്പ്
text_fieldsതിരുവനന്തപുരം: ഡിപ്പാർട്ട്മെന്‍റ് പരീക്ഷ സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ച് ചിലർ സർക്കാർ സർവിസിൽ സ്ഥാനക്കയറ്റം നേടുന്നതായി കണ്ടെത്തി. ഇക്കാര്യം പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) സർക്കാറിനെ അറിയിച്ചു. പി.എസ്.സിയുടെ കത്ത് ഗൗരവമായി എടുത്ത സർക്കാർ വകുപ്പുതല പരീക്ഷ സർട്ടിഫിക്കറ്റിൽ പരിശോധന കർക്കശമാക്കാൻ തീരുമാനിച്ചു. എന്നാൽ, ആരാണ് വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചതെന്ന് പരിശോധിക്കുകയോ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. സർക്കാർ ജീവനക്കാർ സ്ഥാനക്കയറ്റത്തിന് വകുപ്പുതല പരീക്ഷ പാസാകണം. പി.എസ്.സിയാണ് പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകുന്നത്. തസ്തികയുടെ സ്വഭാവമനുസരിച്ച് പൊതുവായ പേപ്പറുകൾക്ക് പുറമെ ചില വകുപ്പുകൾക്ക് പ്രത്യേക പേപ്പറുകളും പാസാകണം. സ്ഥാനക്കയറ്റ ഘട്ടത്തിൽ ഇത് പരിശോധിക്കാറുണ്ട്. ഇതിലാണ് ചിലർ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് സമർപ്പിക്കുന്നതായി വ്യക്തമായത്.
സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കാൻ മാർഗ നിർദേശങ്ങൾ അടങ്ങിയ കത്ത് പി.എസ്.സി കഴിഞ്ഞ ഏപ്രിൽ 29ന് സർക്കാറിന് നൽകി. ഇത് പരിശോധിച്ചാണ് പുതിയ നിബന്ധനകൾ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആഷ തോമസിന്‍റേതാണ് നിർദേശം. ജീവനക്കാർക്ക് പി.എസ്.സി നൽകിയത് ഓൺലൈൻ സർട്ടിഫിക്കറ്റാണെങ്കിൽ അതിെൻറ ആധികാരിക ഉറപ്പാക്കാൻ എല്ലാ വകുപ്പ് മേധാവികൾക്കും നിർദേശം നൽകി. ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലെ സ്കാനർ സൗകര്യം ഉപയോഗിച്ച് ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പരിശോധിക്കാം. പി.എസ്.സിയുടെ വെബ് പേജ് സന്ദർശിച്ച് സർട്ടിഫിക്കറ്റ് ഐ.ഡി, സർട്ടിഫിക്കറ്റ് ഉടമയുടെ പേര് എന്നിവ നൽകി പരിശോധിക്കണം. എഴുതി തയാറാക്കിയ വകുപ്പുതല പരീക്ഷ സർട്ടിഫിക്കറ്റാണെങ്കിൽ പകർപ്പ് പി.എസ്.സി ആസ്ഥാനത്തെ ഡിപ്പാർട്ട്മെന്‍റൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.