സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന് വ്യാജ അവകാശവാദം; പരാതിക്കാരനെതിരെ നടപടിക്കൊരുങ്ങി പൊലീസ്
text_fieldsതളിപ്പറമ്പ്: കേരള ഭാഗ്യക്കുറി ലോട്ടറിയുടെ മൺസൂൺ ബമ്പർ സമ്മാനം ലഭിച്ചയാൾക്കെതിരെ വ്യാജ പരാതി നൽകിയ ആൾക്കെതിര െ പൊലീസ് നിയമനടപടി സ്വീകരിക്കും. നിലവിൽ ഒളിവിൽ കഴിയുന്ന കോഴിക്കോട് സ്വദേശി മുനിയനെ കണ്ടെത്താൻ തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. പറശ്ശിനിക്കടവിലെ അജിതൻ എടുത്ത ലോട്ടറി ടിക്കറ്റിനാണ് ഇക്കഴിഞ്ഞ മൺസൂൺ ബമ്പർ അഞ്ചു കോടി രൂപ സമ്മാനം ലഭിച്ചത്. പറശ്ശിനി ക്ഷേത്ര ജീവനക്കാരനായ അജിതൻ ടിക്കറ്റ് കാനറ ബാങ്കിെൻറ പുതിയതെരു ശാഖയിൽ ഏൽപിച്ചു. തുടർന്ന് സമ്മാന തുക അക്കൗണ്ടിലെത്തി.
അതിനിടെയാണ്, സമ്മാനാർഹമായ ടിക്കറ്റ് തേൻറതാണെന്നും പറശ്ശിനിക്കടവ് ക്ഷേത്ര ദർശനത്തിന് വന്നപ്പോൾ എടുത്ത ടിക്കറ്റ് മോഷണം പോയതാണെന്നും അവകാശപ്പെട്ട് മുനിയൻ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്. കേസെടുത്തതോടെ അജിതെൻറ സമ്മാനത്തുക മരവിപ്പിച്ചു.
എന്നാൽ, ഫോറൻസിക് പരിശോധനയിൽ സമ്മാനാർഹമായ ടിക്കറ്റ് അജിതേൻറത് തന്നെയാണെന്നും മുനിയെൻറ പരാതി വ്യാജമാണെന്നും തെളിഞ്ഞു. ഹൈകോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ മുനിയെൻറ പരാതി വ്യാജമാണെന്ന് പൊലീസ് റിപ്പോർട്ട് നൽകും.
പരാതി വ്യാജമാണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ മുനിയൻ ഒളിവിൽ പോയതായാണ് വിവരം. കേസിൽ കോടതി നിർദേശം ലഭിച്ചാൽ ഉടൻ മുനിയനെതിരെ തളിപ്പറമ്പ് പൊലീസ് നടപടി സ്വീകരിക്കും. ഇയാളെ കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് തുടങ്ങിയിട്ടുണ്ട്. തളിപ്പറമ്പ് സി.ഐ എൻ.കെ. സത്യനാഥനാണ് കേസ് അന്വേഷിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.