കള്ളനോട്ട് കേസ്: പ്രതികളുടെ പിതാവ് അറസ്റ്റിൽ
text_fieldsകൊടുങ്ങല്ലൂർ: എസ്.എൻ പുരം അഞ്ചാംപരുത്തിയിൽ നടന്ന കള്ളനോട്ടടി കേസിൽ ബി.ജെ.പി പ്രാദേശിക നേതാക്കളായ പ്രതികളുടെ പിതാവിനെ ൈക്രംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
അഞ്ചാംപരുത്തി ഏരാശ്ശേരി ഹർഷെനയാണ്(61) ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.ടി.ബാലെൻറ നേതൃത്വത്തിലുള്ള അേന്വഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വീടിെൻറ മുകൾ ഭാഗത്തെ മുറിയിൽ നിന്നാണ് കള്ളനോട്ടും അത് അച്ചടിക്കുന്ന സാമഗ്രികളും കഴിഞ്ഞ മാസം 22ന് പൊലീസ് പിടികൂടിയത്. കേസിലെ അഞ്ചാംപ്രതിയാണ് അഞ്ചാംപരത്തിയിലെ ഹർഷൻ. ഇയാളുടെ മക്കളാണ് ഒന്നും, രണ്ടും പ്രതികളായ രാഗേഷും, രാജീവും. ഇരുവരും പ്രതികളായ കള്ളനോട്ടടി നടന്ന വീടിെൻറ ഉടമയെന്ന നിലയിലാണ് ഹർഷനെ അറസ്റ്റ് ചെയ്തത്.
ഹർഷനെയും കഴിഞ്ഞ ദിവസം അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകൻ ശ്രീനാരായണപുരം അഞ്ചാംപരുത്തി പുവ്വത്തും കടവിൽ നവീനെയും(38) കോടതി റിമാൻഡ് ചെയ്തു.
കൂടുതൽ അന്വേഷണത്തിനായി നവീനെ കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങും. തദ്ദേശ സ്വയംഭരണ വകുപ്പിൽ ജീവനക്കാരനായ ഇയാൾ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ക്ലർക്കായി ജോലി െചയ്തിട്ടുണ്ട്. ബി.ജെ.പിക്കാരനായ ഇയാൾക്ക് തികച്ചും വ്യത്യസ്ത ആശയഗതി പുലർത്തുന്ന ഒരു രാഷ്ടീയപാർട്ടിയുടെ സർവിസ് സംഘടനയിൽ അംഗത്വം ഉണ്ടായിരുന്നതായും അറിയുന്നു.
സർവിസിൽ നിന്ന് മാസങ്ങളോളം അവധിയെടുത്ത് നടക്കുന്ന ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
നേരത്തേ കോടതിയിൽ നിന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ പ്രധാന പ്രതികളായ രാഗേഷിനെയും, രാജീവിനെയും ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ അറസ്റ്റ് ഉണ്ടായത്. കസ്റ്റഡി കാലാവധി തീരുന്ന വെള്ളിയാഴ്ച ഇരുവരെയും കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.