Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാടുനീളെ കള്ളനോട്ട്;...

നാടുനീളെ കള്ളനോട്ട്; ഒറിജിനലും വ്യാജനും തിരിച്ചറിയാനാകുന്നില്ല, 500 െൻറ നോട്ട് സൂക്ഷിച്ച് വാങ്ങിക്കണം

text_fields
bookmark_border
നാടുനീളെ കള്ളനോട്ട്; ഒറിജിനലും വ്യാജനും തിരിച്ചറിയാനാകുന്നില്ല, 500 െൻറ നോട്ട് സൂക്ഷിച്ച് വാങ്ങിക്കണം
cancel

കായംകുളം: സാമൂഹിക പ്രവർത്തനം മറയാക്കി ജോസഫ് നാട്ടിൽ വിതറിയ കള്ളനോട്ടുകൾ എവിടെയൊക്കെ എത്തിയെന്ന് ഇപ്പോൾ ദൈവത്തിന് മാത്രമെ അറിയു. അഞ്ഞൂറിെൻറ നോട്ടുകൾ കൈയ്യിൽ കിട്ടുന്നവർ തിരിച്ചും മറിച്ചും നോക്കിയാലും ഇവ തിരിച്ചറിയാൻ കഴിയില്ല. ഒറിജിലിനെ വെല്ലുന്ന തരത്തിലുള്ള ഇവ കള്ളനാണെന്ന് അറിയണമെങ്കിൽ ഇവ കണ്ടെത്തുന്ന നോട്ട് എണ്ണൽ യന്ത്രം വേണം.

ഇതുകാരണം 500 െൻറ നോട്ടുകൾ വാങ്ങാൻ ആരുമൊന്ന് മടിക്കുന്ന സ്ഥിതിയാണ്. അബദ്ധത്തിൽ ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുവന്നില്ലായിരുന്നെങ്കിൽ നാട്ടിൽ വ്യാജൻ നന്നായി വിലസുമായിരുന്നെന്നാണ് പൊലീസ് പോലും പറയുന്നത്. ഏറ്റവും ഒടുവിൽ എത്തിയത് അഞ്ച് ലക്ഷമാണ്. ഇതിെൻറ പകുതിയാണ് ഇതുവരെ കണ്ടെടുക്കാനായത്. ബാക്കിയുള്ളത് ഒറ്റ തിരിഞ്ഞ് പലരുടെ കൈകളിലായി എത്തികാണുമെന്നാണ് കരുതുന്നത്. രണ്ടാഴ്ച മുമ്പ് നഗരത്തിലെ മൽസ്യ കമ്മീഷൻ കടയിൽ കുറച്ച് കള്ളനോട്ടുകൾ കിട്ടി. മണിക്കൂറിനുള്ളിൽ ലക്ഷങ്ങൾ മറിയുന്ന കടയിൽ ഇതെങ്ങനെയെത്തിയെന്ന് കണ്ടെത്താനായില്ല.

കൂടുതൽ പുലിവാല് പിടിക്കേണ്ടതില്ലെന്ന് കരുതി അവരത് നശിപ്പിച്ചതായാണ് അറിയുന്നത്. കള്ളനോട്ട് തൊണ്ടി സഹിതം പിടികൂടിയപ്പോഴാണ് കള്ളൻ കപ്പലിൽ തന്നെയായിരുന്നുവെന്ന് തിരിച്ചറിയുന്നത്. കായംകുളം എസ്.ബി.െഎ ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുവന്നത് കള്ളനോട്ടാണെന്ന് ബാങ്കുകാർ കണ്ടെത്തിയതാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. സ്ഥലത്ത് എത്തിയ പൊലീസ് നടത്തിയ ബുദ്ധിപരമായ നീക്കങ്ങളാണ് മുഖ്യപ്രതികളെ വേഗത്തിൽ വലയിലാക്കിയത്. കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഇടത്തറയിൽ സുനിൽദത്താണ് ആദ്യം പിടിയിലായത്. ഇയാൾ നൽകിയ സൂചനയിൽ ഇടനിലക്കാരനായ ഇലിപ്പക്കുളം ചൂനാട് തടായിൽവടക്കതിൽ അനസും തുടർന്ന്.

കായംകുളം സ്വദേശികളായ ജോസഫ്, നൗഫൽ, ചങ്ങൻകുളങ്ങര സ്വദേശികളായ മോഹനൻ, അമ്പിളി, ആലപ്പുഴ സക്കറിയാ ബസാർ സ്വദേശി ഹനീഷ് ഹക്കിം( 35) , എന്നിവരും പിടിയിലാകുകയായിരുന്നു. ഇവരിൽ നിന്നായി നിലവിൽ കണ്ടെടുത്ത കള്ളനോട്ടുകൾ കേന്ദ്രീകരിച്ച് മാത്രമാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഇതിന് മുമ്പും ഇവർ വമ്പൻ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന സംശയം പ്രബലമാണ്. തൊണ്ടി ലഭ്യമല്ലാത്തതിനാൽ ഇൗ വഴിക്ക് അന്വേഷണം പോകാനാകുന്നില്ല. ഇപ്പോൾ പിടികിട്ടിയത് തന്നെ ചങ്ങലയുടെ താഴെയറ്റത്തെ ചില കണ്ണികൾ മാത്രമാണ്. ബാംഗളരു കേന്ദ്രീകരിച്ച് നടക്കുന്ന ഇടപാടിെൻറ പ്രധാന ഉറവിടത്തിലേക്ക് എത്തിച്ചേരനാകുമോയെന്നത് കണ്ടറിയണം.

ജീവകാരുണ്യ പ്രവർത്തകൻ, കശുവണ്ടി ഫാക്ടറി മുതലാളി, കമ്മീഷൻ കടയിലെ ജീവനക്കാരൻ, മത്സ്യവിൽപ്പനക്കാരൻ, ഹോട്ടലുടമ, ലോറി ഡ്രൈവർ, വെറ്റില കച്ചവടക്കാരൻ തുടങ്ങിയവരാണ് ഇപ്പോൾ പിടിയിലായത്. ബ്ലേഡ് പലിശക്കാരൻ അടക്കമുള്ളവരെ സംശയത്തിെൻറ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്തെങ്കിലും കൂടുതൽ തെളിവ് കിട്ടാത്തതിനാൽ വിട്ടയക്കുകയായിരുന്നു. ഇപ്പോൾ പിടിയിലായവർ പ്രവർത്തിച്ച മേഖലകൾ വഴി കള്ളനോട്ടുകൾ വ്യാപകമായി വിതരണം ചെയ്തതായാണ് അറിയുന്നത്. ഒറ്റ നോട്ടുകളായി വാങ്ങുന്നവർ കൂടുതൽ പരിശോധനകൾക്ക് നിൽക്കാതെ പോക്കറ്റിലേക്ക് വെക്കുമെന്നതിനാൽ വിതരണം സൗകര്യമായിരുന്നു.

ഇവരുടെ മേഖല കൂടാതെ ബ്ലേഡ് പലിശ സമ്പ്രദായത്തിലും വ്യാപകമായി ചെലവഴിച്ചതായി സംശയമുണ്ട്. ഇതിൽ പിടിക്കപ്പെട്ട ചിലരുടെ സൗഹൃദവലയങ്ങളുടെ ക്രിമിനൽ പശ്ചാത്തലവും വിതരണത്തിൽ പങ്കാളികളായോ എന്നതും അന്വേഷണത്തിലുണ്ട്. പ്രതികളിലൊരാളായ അമ്പിളിയുടെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികൾക്ക് കള്ളനോട്ടുകൾ വേതനമായും മറ്റും നൽകിയതായ സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം ഉൗർജിതമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kayamkulamfake currency notes
News Summary - fake currency notes across the country; 500 note should be kept and bought as original and fake cannot be identified
Next Story