കൊടുങ്ങല്ലൂരിലെ കള്ളനോട്ടടി: അന്വേഷണ സാധ്യത തള്ളി എൻ.െഎ.എ
text_fieldsകൊച്ചി: യുവമോർച്ച നേതാക്കളുൾപ്പെട്ട കൊടുങ്ങല്ലൂർ മതിലകത്തെ കള്ളനോട്ട് കേസ് ഏറ്റെടുക്കാനുള്ള സാധ്യത തള്ളി എൻ.െഎ.എ. ഉയർന്ന നിലവാരമുള്ള നോട്ടുകൾ പിടികൂടുന്ന കേസുകൾ മാത്രമേ എൻ.െഎ.എ ഏറ്റെടുക്കൂവെന്നും ഇതിൽ മാത്രമേ യു.എ.പി.എ ചുമത്താനാവൂവെന്നും വ്യക്തമാക്കിയാണ് എൻ.െഎ.എയുടെ കൊച്ചി യൂനിറ്റ് കേസ് ഏറ്റെടുക്കാനുള്ള സാധ്യത തള്ളിയത്.
വീട്ടിൽ കള്ളനോട്ട് അച്ചടിച്ച് വിതരണം നടത്തിയ യുവമോർച്ച നേതാക്കളായ രാകേഷും രാജീവും കഴിഞ്ഞ ദിവസമാണ് പൊലീസ് പിടിയിലായത്. ഇവരുടെ വീട്ടിൽനിന്ന് നോട്ട് അച്ചടിക്കാൻ ഉപയോഗിച്ച പ്രിൻററും 1.37 ലക്ഷം രൂപയുടെ 500 െൻറയും 2000ത്തിെൻറയും കള്ളനോട്ടുകളും പിടിച്ചെടുത്തിരുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതായ വിവരത്തെത്തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.
എൻ.െഎ.എ ആക്ട് പ്രകാരം തീവ്രവാദ സ്വഭാവമുള്ള കേസുകൾെക്കാപ്പം രാജ്യത്തിെൻറ സാമ്പത്തിക അടിത്തറ തകർക്കുന്ന കള്ളനോട്ട് കേസുകളും അന്വേഷണ പരിധിയിൽ വരും. ഇതിെൻറ അടിസ്ഥാനത്തിൽ എൻ.െഎ.എ ഇന്ത്യയിലാകെ 22ഒാളം കേസുകളാണ് ഇതുവരെ ആകെ രജിസ്റ്റർ ചെയ്തത്. ഇതിൽ ഒമ്പതെണ്ണവും കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നേരത്തേ രജിസ്റ്റർ ചെയ്ത കള്ളനോട്ട് കേസുകളാണ്.
യു.എ.പി.എ ചുമത്താതിരുന്നിട്ടും ഇതിൽ ചില കേസുകളിൽ എൻ.െഎ.എ അന്വേഷണം ഏറ്റെടുത്തിട്ടുമുണ്ട്. അവസാനമായി കോടതിവിധി പറഞ്ഞ മഞ്ചേരി കള്ളനോട്ട് കേസ് യു.എ.പി.എ ചുമത്താതെ തന്നെയാണ് എൻ.െഎ.എ അന്വേഷിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് കള്ളനോട്ട് പിടികൂടിയതുമായി ബന്ധപ്പെട്ട രണ്ട് കേസ്, കൊണ്ടോട്ടിയിൽനിന്നും തളിപ്പറമ്പിൽനിന്നും കള്ളനോട്ട് പിടികൂടിയ കേസുകൾ, കാസർകോട്ടുനിന്ന് കള്ളനോട്ട് പിടികൂടിയതുമായി ബന്ധപ്പെട്ട നാല് കേസ് എന്നിവയാണ് എൻ.െഎ.എ അന്വേഷണ പരിധിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.