സംസ്ഥാനത്തുടനീളം കള്ളനോട്ട് വിതരണം നടത്തിവന്ന സംഘം പിടിയില്‍
text_fieldsആറ്റിങ്ങല്‍/കോഴിക്കോട്: സംസ്ഥാനത്ത് കള്ളനോട്ട് വിതരണം നടത്തിവന്ന സംഘം പിടിയില്‍ . നാലുപേര്‍ തിരുവനന്തപുരം ആറ്റിങ്ങലിലും ഒരാള്‍ കോഴിക്കോട് ഫറോക്കിലുമാണ് പിടിയി ലായത്. 20 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. കോഴിക്കോ ട് കുന്ദമംഗലം വരിയട്യാക്ക് പുല്പറമ്പില് ഷെമീര്‍ (38), കടയ്ക്കാവൂര്‍ തെക്കുംഭാഗം തീർഥ ം വീട്ടില്‍ രാജന് പത്രോസ് (61), ചിറയിന്‍കീഴ് കൂന്തള്ളൂര്‍ തിട്ടയില്‍മുക്കില്‍ കിണര്വി ളാകത്ത് വീട്ടില്‍ നാസര്‍ എന്ന പ്രതാപന് (48), പോത്തന്‍കോട് നന്നാട്ടുകാവില്‍ ബിലാല്‍ മന്‍സിലില്‍ അബ്ദുൽ വഹാബ് (52) എന്നിവരാണ് ആറ്റിങ്ങലിൽ പിടിയിലായത്. ഇവരിൽനിന്ന് ആറരലക്ഷം രൂപ കണ്ടെടുത്തു. തിരുവനന്തപുരം മംഗലപുരം സ്വദേശി ഫറോക്ക് കോടമ്പുഴ പ്രൈവറ്റ് റോഡിൽ താഴെതൊടിയിൽ താമസിക്കുന്ന അബ്ദുൽ റഷീദ് എന്ന ഉണ്ണി (72) യാണ് ഫറോക്കില്‍ അറസ്റ്റിലായത്. ഫറോക്ക്, കുന്നമംഗലം എന്നിവിടങ്ങളിൽ നിന്നായി 14.6 ലക്ഷം രൂപയുടെ കള്ളനോട്ടും കണ്ടെടുത്തു.
ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തില്‍ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് രാജന്പത്രോസിനെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് മുക്കം കളൻേതാട് നടത്തിയിരുന്ന ഡി.ടിപി സെൻററിെൻറ മറവിലായിരുന്നു മുഖ്യപ്രതി ഷെമീര്‍ നോട്ട് നിര്‍മിച്ചിരുന്നത്. ഒറിജിനലിനെ വെല്ലുന്നതായിരുന്നു നോട്ടുകൾ. മുമ്പ് ജയില്‍വാസം അനുഭവിച്ച ഷെമീര്‍ കള്ളനോട്ട് കേസില്‍ നേരത്തെ പിടിക്കപ്പെട്ടവരിൽനിന്ന് ലഭിച്ച ഉപദേശപ്രകാരമാണ് നിര്‍മാണം ആരംഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഏജൻറായിരുന്നു ഉണ്ണിക്കൃഷ്ണന് എന്ന റഷീദ്. ഫറോക്കിലാണ് വിവാഹം കഴിച്ച് താമസിക്കുന്നത്.
കുന്ദമംഗലത്തും ഫറോക്കിലും നടത്തിയ പരിശോധനയിലാണ് വാടകവീടുകളിൽ നിന്ന് 14.6 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയത്. ഷമീറിെൻറ കുന്ദമംഗലത്ത് കളരിക്കണ്ടിയിലെ വാടക വീട്ടിൽ നിന്ന് പ്രിൻറ് ചെയ്ത 12.2 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടും അബ്ദുൽ റഷീദ് എന്ന ഉണ്ണിയുടെ ഫറോക്ക് കോടമ്പുഴയിലെ വാടക വീട്ടിൽ നിന്ന് 2.40 ലക്ഷത്തിെൻറ നോട്ടുമാണ് പിടികൂടിയത്.
കുന്ദമംഗലത്ത് നിന്ന് പ്രിൻറർ, സ്കാനർ, കീബോർഡ്, യു.പി.എസ്, ഇങ്ക്ജറ്റ്, മഷി, പേപ്പർ, കട്ടിങ് മെഷീൻ കളർ പേപ്പർ റോൾ തുടങ്ങിയവയും പിടികൂടി. ആറ്റിങ്ങലിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് കമീഷണറുടെ നിർദേശ പ്രകാരം കുന്ദമംഗലം പൊലീസാണ് വീട് റെയ്ഡ് ചെയ്തത്.
വലിയ കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലുള്ള 2000, 500, 200 രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്.ഫറോക്കിൽ പിടിയിലായ അബ്ദുൽ റഷീദ് എന്ന ഉണ്ണി കോടമ്പുഴ സ്വദേശിനിയെ പുനർവിവാഹം ചെയ്ത് കഴിഞ്ഞ രണ്ടര വർഷമായി വാടക വീട്ടിൽ താമസിച്ചു വരുകയാണ്. 2000, 500, 100 രൂപയുടെയും നോട്ടുകളാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.