സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സ്വർണവും പണവും തട്ടുന്ന വ്യാജ ഡോക്ടർ പിടിയിൽ
text_fieldsകൽപറ്റ: ഡോക്ടർ എന്ന വ്യാജേനെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി പണവും സ്വർണവും തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റിൽ. സുൽത്താൻ ബത്തേരി കൊളഗപ്പാറ താന്നിലോട് സ്വദേശി കിഴക്കേ വീട്ടിൽ സുരേഷ് (45) എന്നയാളെ തിരുവനന്തപുരത്ത് ഒളിച്ചു താമസിക്കുന്നതിനിടെയാണ് കൽപറ്റ പൊലീസ് പിടികൂടിയത്. അപ്പോളോ, അമൃത ആശുപത്രികളിലെ ഡോക്ടർ ആണെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
സുരേഷ് കുമാർ, സുരേഷ് കിരൺ, കിരൺ കുമാർ എന്നിങ്ങനെ വിവിധ പേരുകളിലാണ് ഇയാൾ ആളുകളെ പരിചയപ്പെട്ടിരുന്നത്. ഇയാൾക്കെതിരെ സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലായി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസുകളുണ്ട്. വയനാട് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. കൽപറ്റ എ.എസ്.പി തപോഷ് ബസുമധാരിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
പീഡനക്കേസിൽ ബത്തേരി പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയും തിരുവല്ല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വഞ്ചന കേസിലെ പിടികിട്ടാപ്പുള്ളിയുമാണ്. ആശുപത്രി തുടങ്ങാനെന്ന പേരിൽ കബളിപ്പിച്ചാണ് പല സ്ത്രീകളിൽ നിന്നും ഇയാൾ പണവും മറ്റും കൈക്കലാക്കിയത്. 30,000 രൂപയും അഞ്ചു മൊബൈൽ ഫോണുകളും ഡോക്ടർ എംബ്ലം പതിച്ച വാഗണർ കാറും രണ്ടര പവനോളം വരുന്ന സ്വർണ മാലയും ഡോക്ടർമാർ ഉപയോഗിക്കുന്ന സ്റ്റെതസ്കോപ്പ് കോട്ട് എന്നിവയും പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.