ചികിത്സയുടെ മറവില്‍ മോഷണം നടത്തി വന്ന വ്യാജ വൈദ്യന് അറസ്റ്റില്‍
text_fieldsവെഞ്ഞാറമൂട്: ഒറ്റപ്പെട്ടു താമസിക്കുന്ന സ്ത്രീകളുടെ വീടുകളിലെത്തി ചികിത്സയുടെ മറവില്‍ മോഷണം നടത്തി വന്ന വ്യാജ വൈദ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുമല കുന്നപ്പുഴ പുതുവല്‍ പുരയിടം വീട്ടില്‍ അനില്‍കുമാര്‍ (48) ആണ് അറസ്റ്റിലായത്.
വെമ്പായം പെരുംകൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഒരാഴ്ചക്ക് മുമ്പ് അനില്‍കുമാര്‍ പെരുംകൂറില്‍ എത്തുകയും അവിടെ കട നടത്തുകയായിരുന്ന സ്ത്രീയെ പരിചയപ്പെടുകയും അസുഖം മാറ്റിത്തരാം എന്ന് പറഞ്ഞ് സ്ത്രീയുടെ വീട്ടിലെത്തുകയും ചെയ്തു.
രണ്ടുദിവസത്തിനുശേഷം തുടര്‍ചികിത്സക്ക് ശരീരത്തില്‍ അണിഞ്ഞിരിക്കുന്ന സ്വര്‍ണം അഴിച്ചുവെക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് അഴിച്ചു െവച്ച മൂന്നര പവന് തൂക്കം വരുന്ന സ്വര്‍ണ മാല, മൊബൈല്‍ ഫോണ്‍, ഡയറി എന്നിവയുമായി അനില്‍കുമാര്‍ കടക്കുകയും ചെയ്തു.
തട്ടിപ്പ് മനസ്സിലാക്കിയ യുവതി വട്ടപ്പാറ പൊലീസില്‍ പരാതി നല്കി. ഇതിെൻറ അടിസ്ഥാനത്തില്‍ കേസെടുത്ത് പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപം െവച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
വട്ടപ്പാറ സി.ഐ ബിനുകുമാര്‍, എസ്.ഐ മാരായ അബ്ദുല്‍ അസീസ്, സലിന്, സതീശന്, സി.പി.ഒമാരായ ഷാജഹാന്, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.