കർദിനാളിനെതിരെ വ്യാജരേഖ ചമച്ചത് വൈദികെൻറ നിർദേശപ്രകാരമെന്ന് ആദിത്യൻ
text_fieldsകൊച്ചി: സീറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചത് വൈദികെൻറ നിർദേശപ് രകാരമെന്ന് അറസ്റ്റിലായ ഗവേഷക വിദ്യാർഥിയുടെ മൊഴി. കർദിനാളിനെതിരെ വ്യാജരേഖ ചമക്കാൻ വൈദികരുൾപ്പെട്ട സംഘം ഗൂ ഢാലോചന നടത്തിയതായി പൊലീസ് സംശയിക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത എറണാകുളം കോന്തുരുത്തി സ്വദേശിയു ം ചെന്നൈ ഐ.ഐ.ടിയിലെ ഗവേഷക വിദ്യാർഥിയുമായ ആദിത്യെൻറ അറസ്റ്റ് ഞായറാഴ്ച രാവിലെ രേഖപ്പെടുത്തി. തൃക്കാക്കരയ ിൽ മജിസ്ട്രേറ്റിെൻറ വസതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മുരിങ്ങൂർ ഇടവക സഹവികാരിയും കർദിനാളിെൻറ മുൻ ഓഫിസ് സെക്രട്ടറിയുമായ ഫാ. ടോണി കല്ലൂക്കാരൻ ആവശ്യപ്പെട്ടതനുസരിച്ച് തേവരയിലെ കടയിലാണ് വ്യാജരേഖ തയാറാക്കിയതെന്നാണ് ആദിത്യൻ മജിസ്ട്രേറ്റിന് നൽകിയ മൊഴി.
രാജ്യാന്തര കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സമയത്ത് അവിടത്തെ ഔദ്യോഗിക ഡാറ്റബേസിൽനിന്ന് ലഭിച്ച രേഖകളാണ് ഫാ. പോൾ തേലക്കാട്ടിന് കൈമാറിയതെന്നും ഇവ വ്യാജമല്ലെന്നുമാണ് ആദിത്യൻ ആദ്യം പൊലീസിനോട് പറഞ്ഞത്. വിശദ ചോദ്യം ചെയ്യലിലാണ് ഫാ. ടോണി കല്ലൂക്കാരെൻറ പങ്ക് വെളിപ്പെടുത്തിയത്. വൈദികരുടെ ഗൂഢാലോചനക്ക് താൻ ബലിയാടാകുകയായിരുന്നുവെന്നും സഭയിലെ ആഭ്യന്തര അന്വേഷണത്തിന് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് രേഖ തയാറാക്കിച്ചതെന്നുമാണ് ആദിത്യൻ പറയുന്നത്.
തികച്ചും നിരപരാധിയാണെന്നും പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആദിത്യെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വൈദികരെ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ആദിത്യെൻറ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി തേടി കോടതിയിൽ അപേക്ഷ നൽകാനും പൊലീസ് ആലോചിക്കുന്നുണ്ട്.
ഫാ. ആൻറണി ഞായറാഴ്ച കുർബാനക്കെത്തിയില്ല
ചാലക്കുടി: ആലഞ്ചേരി ഭൂമി തട്ടിപ്പു കേസിൽ അറസ്റ്റ് വാറൻറ് ഉള്ള സാൻജോ നഗർ പള്ളിയിൽ വികാരി ആൻറണി കല്ലൂക്കാരൻ ഞായറാഴ്ച കുർബാനക്ക് എത്തിയില്ല. പകരം മറ്റൊരു വൈദികനാണ് കുർബാന നടത്താൻ എത്തിയത്. ഫാ. ആൻറണി കല്ലൂക്കാരനെ അറസ്റ്റ് ചെയ്യാൻ ശനിയാഴ്ച രാത്രി 10.30 ഓടെ ആലുവയിൽ നിന്ന് പൊലീസ് സംഘമെത്തിയതറിഞ്ഞ് അദ്ദേഹത്തെ വിശ്വാസികൾ ഒളിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് പള്ളി പരിസരത്ത് സംഘർഷാവസ്ഥ സംജാതമായി.
ഞായറാഴ്ച രാവിലെ കുർബാന സമയത്ത് ഫാ. ആൻറണി എത്തുമെന്ന പ്രതീക്ഷയിൽ പൊലീസ് നിരീക്ഷണം നടത്തിയെങ്കിലും വരാതിരുന്നതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. ഞായറാഴ്ചയും വിശ്വാസികൾ പൊലീസിനെതിരെ ജാഗ്രതയോടെ നിലയുറപ്പിച്ചിരുന്നു. ആലഞ്ചേരി ഭൂമി തട്ടിപ്പ് കേസിൽ വ്യാജ രേഖ സൃഷ്ടിച്ചുവെന്നതാണ് ഫാ. ആൻറണിക്കെതിരെയുള്ള കേസ് . ഈ വിഷയത്തിൽ ആലുവ സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ശനിയാഴ്ച ഫാ. ആൻറണിയെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.