ആർച് ബിഷപ്പിനെതിരെ വ്യാജരേഖ: പ്രതിക്ക് ജാമ്യം
text_fieldsകൊച്ചി: സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജബാങ ്ക് രേഖ നിർമിച്ചെന്ന കേസിലെ മൂന്നാം പ്രതിക്ക് ജാമ്യം. വ്യാജരേഖ ചമെച്ചന്ന് കരുതുന്ന തേവ ര വളവി വീട്ടിൽ ആദിത്യ സക്കറിയക്കാണ് (24) എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യ ം അനുവദിച്ചത്. ഒരുലക്ഷം രൂപക്കും തുല്യ തുകക്കുള്ള രണ്ടാൾ ഉറപ്പിലുമാണ് ജാമ്യം.
അ ന്വേഷണം പൂർത്തിയാവുംവരെ എല്ലാ ശനിയാഴ്ചയും രാവിലെ ഒമ്പതിനും 10നും ഇടയിൽ അന്വേഷണ ഉ ദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണം. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുേമ്പാഴും ഹാജരാക ണം. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്, എറണാകുളം ജില്ല വിട്ടുപോകരുത്, പാസ്പോർട്ട് ഏഴ് ദിവസത്തിനുള്ളിൽ കോടതിയിൽ സമർപ്പിക്കണം, ഒന്നും നാലും പ്രതികളായ ഫാ. പോൾ തേലക്കാട്ട്, ഫാ. ആൻറണി കല്ലൂക്കാരൻ എന്നിവർ വൈദികരായി ജോലി ചെയ്യുന്ന പൊലീസ് സ്റ്റേഷൻ പരിധികളിൽ പ്രവേശിക്കരുത്, ഇരുവരുമായും ആശയവിനിമയം പാടില്ല, അന്വേഷണ കാലയളവിൽ മറ്റുകേസുകളിൽ ഏർപ്പെടരുത് തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം.
ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ഉപദ്രവിച്ചതായ പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും അന്വേഷണത്തെ ബാധിക്കാത്ത രീതിയിൽ ഉപാധികളോടെ ജാമ്യം അനുവദിക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. വൈദികരായ പോൾ തേലക്കാട്ടിനെയും ഫാ. ആൻറണി കല്ലൂക്കാരനെയും ജൂൺ ഏഴുവരെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു. ഈ മാസം 30 മുതൽ ജൂൺ അഞ്ചുവരെ ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാവാനും കോടതി നിർദേശിച്ചിരുന്നു.
വൈദികർ ഹാജരാകും
കൊച്ചി: കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന കേസിൽ പ്രതികളാക്കപ്പെട്ട വൈദികർ ചോദ്യംചെയ്യലിന് വ്യാഴാഴ്ച മുതൽ ആലുവ ഡിവൈ.എസ്.പിക്കുമുമ്പാകെ ഹാജരാകും. ഒന്നാം പ്രതി ഫാ. പോൾ തേലക്കാട്ട്, നാലാം പ്രതി ഫാ. ടോണി (ആൻറണി കല്ലൂക്കാരൻ) എന്നിവരാണ് ജൂൺ അഞ്ച് വരെ ചോദ്യംചെയ്യലിന് ഹാജരാകുന്നത്. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചത്.
ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതുവരെ ഇവരുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. ദിവസവും രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെയാകും ചോദ്യംചെയ്യൽ. ഇതിനിടെ ആവശ്യമായ വിശ്രമവും ഇടവേളകളും അനുവദിക്കണമെന്നും ചോദ്യം ചെയ്യൽ നടക്കുന്ന മുറിയിൽ പ്രതിഭാഗം അഭിഭാഷകെൻറ സാന്നിധ്യം പാടില്ലെന്നും കോടതി പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.
ഒത്തുതീർപ്പ് സാധ്യത തേടി ഹൈകോടതി
കൊച്ചി: കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ കേസിൽ ഒത്തുതീർപ്പിന് സാധ്യത ആരാഞ്ഞ് ഹൈകോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാ. പോൾ തേലക്കാട്ട്, ബിഷപ് ജേക്കബ് മനത്തോടത്ത് എന്നിവർ നൽകിയ ഹരജി പരിഗണിക്കെവ മുൻ സുപ്രീംകോടതി ജഡ്ജിയുടെ സാന്നിധ്യത്തിലോ മറ്റോ കേസ് ഒത്തുതീർപ്പിന് സാധ്യതയുണ്ടോ എന്ന് സിംഗിൾ ബെഞ്ച് വാക്കാൽ ആരാഞ്ഞു. സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കുര്യൻ ജോസഫിനെ ഉദ്ദേശിച്ചാണ് പേരെടുത്തുപറയാതെ ഇക്കാര്യം ആരാഞ്ഞത്. തുടർന്ന് ഇതുസംബന്ധിച്ച് കോടതി കക്ഷികളുടെ നിലപാട് തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.