ബിഷപ്പിനെതിരെ വ്യാജരേഖ ചമക്കൽ: അന്വേഷണം തുടരാമെന്ന് കോടതി
text_fieldsകൊച്ചി: വ്യാജ അക്കൗണ്ട് രേഖ ചമക്കലുമായി ബന്ധപ്പെട്ട കേസിൽ സീറോ മലബാർ സഭ മുൻ പി.ആർ. ഒ ഫാ. പോൾ തേലക്കാട്ട്, എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ജേക്കബ് മനത്തോടത്ത് എന്നിവർക്കെതിരെ അേന്വഷണം തുടരാമെന്ന് ഹൈകോടതി. അതേസമയം, അന്വേഷണത്തിെൻറ പേരിൽ ഇവരെ പീഡിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി.
തങ്ങൾക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വ്യാജരേഖ ചമച്ചത് തങ്ങളാണെന്ന് പരാതിയിൽ ആരോപണമില്ലെന്നും യഥാർഥ കുറ്റവാളികളെ കണ്ടെത്താതെ തങ്ങളെ പ്രതി ചേർത്തത് അനുചിതമാണെന്നുമാണ് ഹരജിയിലെ വാദം.
പരാതിക്കാരനായ ഫോ. ജോബി മാപ്രക്കടവ് ഹരജിക്കാരെ പിന്തുണക്കുകയാണോ എന്ന് വാദത്തിനിടെ കോടതി വാക്കാൽ ആരാഞ്ഞെങ്കിലും വ്യാജരേഖ ചമച്ചത് ആരാണെന്ന് കണ്ടെത്തണമെന്നത് മാത്രമാണ് ആവശ്യമെന്ന് പരാതിക്കാരൻ ബോധിപ്പിച്ചു. അതേസമയം, മറ്റൊരു പരാതിക്കാരനായ ബിനു ചാക്കോയും കേസിൽ കക്ഷി ചേരാൻ ഹരജി നൽകി. ഈ ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.