നിലം നികത്താന്‍ വ്യാജരേഖ: വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
text_fieldsതിരുവനന്തപുരം: എറണാകുളം ചൂര്‍ണിക്കരയിലെ നിലം നികത്താന്‍ വ്യാജ ഉത്തരവിറക്കിയ സം ഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി.
തണ്ണീര്‍ത്തടം നികത്തി പുരയിടമാക്കി മാറ്റാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള വ്യാജ ഉത്ത രവിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ഇ. ചന്ദ്രശേഖരന് കത്ത് ന ല്കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി. തൃശൂര്‍ മതിലകത്ത് മൂളംപറമ്പില്‍ വീട്ടില്‍ ഹംസ എന്നയാളുടെയും ബന്ധുക്കളുടെയും പേരില്‍ എറണാകുളം ചൂര്ണിക്കരയിെല 25 സെൻറ് നിലം തരം മാറ്റാനാണ് വ്യാജ ഉത്തരവുണ്ടാക്കിയത്.
സംശയം തോന്നിയ ചൂര്‍ണിക്കര വില്ലേജ് ഓഫിസര്‍ ലാന്‍ഡ് റവന്യൂ കമീഷണറേറ്റുമായി ബന്ധപ്പെട്ടപ്പോഴാണ് രേഖ വ്യാജമാണെന്ന് വ്യക്തമായത്. കമീഷണറോടും ആർ.ഡി.ഒയോടും ഇക്കാര്യം അന്വേഷിക്കാനും പൊലീസില്‍ പരാതി നല്‍കാനും റവന്യൂ മന്ത്രി ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിന് റവന്യൂ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വകുപ്പുതല അന്വേഷണം ആരംഭിച്ചെന്നും ഇ. ചന്ദ്രശേഖരന് മാധ്യമങ്ങളോട് പറഞ്ഞു. ലാൻഡ് റവന്യൂ കമീഷണറുടെ ഓഫിസിലെ ഉദ്യോഗസ്ഥരുടെ പങ്ക്, സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ടോ എന്നീ കാര്യങ്ങളും പരിശോധിക്കും. കുന്നത്തുനാട് വില്ലേജില്‍ നിലം നികത്തല്‍ പരാതിയുമായി ബന്ധപ്പെട്ട് നിലവിലെ നിയമത്തിെനതിരായ ഉത്തരവ് ഉണ്ടോയെന്ന് പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
2008ലെ തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം അനുസരിച്ചേ നിലം നികത്താൻ അനുമതി നൽകൂ. ഈ പരാതിയുമായി ബന്ധപ്പട്ട ഫയലുകളിൽ പരിശോധന തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. അതേസമയം, ലാൻഡ് റവന്യു കമീഷണർ യു.വി. ജോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേെസടുത്ത് അന്വേഷണം ആരംഭിച്ചു. വലിയൊരു തട്ടിപ്പു സംഘം ഇതിനു പിന്നിലുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
ഭൂമിയുടെ ഉടമ തൃശൂർ സ്വദേശി ഹംസ അടക്കമുള്ളവരുടെ നേർക്കാണ് പ്രാഥമിക അന്വേഷണം നീങ്ങുന്നത്. ഇവർക്ക് വ്യാജ ഉത്തരവ് തയാറാക്കി നൽകിയതാരാണെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ചൂര്‍ണിക്കരയിലെ നിലം നികത്താന്‍ വ്യാജ ഉത്തരവിറക്കിയ സംഭവത്തില്‍ റവന്യൂ വകുപ്പ് പ്രാഥമിക വിവരം ശേഖരിച്ചു. അന്വേഷണത്തിന് നേരത്തേ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. അന്വേഷണം വിലയിരുത്തൻ ചൊവ്വാഴ്ച യോഗം വിളിച്ചിട്ടുണ്ടെന്ന് റവന്യൂ സെക്രട്ടറി ഡോ.വി. വേണു ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.