ഭൂമി തരംമാറ്റുന്നതിന്റെ മറവിൽ സംസ്ഥാനത്ത് വ്യാപക ക്രമക്കേട്
text_fieldsകൊച്ചി: ഭൂമി തരംമാറ്റുന്നതിെൻറ മറവിൽ സംസ്ഥാനത്ത് വ്യാപക ക്രമക്കേട് നടക്കുന്നതാ യി വിജിലൻസ് കണ്ടെത്തൽ. ചൂർണിക്കരയിൽ ഭൂമി തരം മാറ്റാൻ വ്യാജരേഖ ചമച്ചതിെൻറ പശ്ചാ ത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. റവന്യൂ ഉദ്യോ ഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ ചമച്ച് നെൽവയലുകൾ നികത്തിയിട്ടുണ്ടോ എന്നാണ് പ്രധാ നമായും അന്വേഷിക്കുന്നത്. ഓരോ ജില്ലയിലും പ്രത്യേക സംഘങ്ങളുടെ നേതൃത്വത്തിലാണ് പരി ശോധന.
ആലുവ ചൂർണിക്കരയിൽ ഭൂമി തരം മാറ്റാൻ ലാൻഡ് റവന്യു കമീഷണറുടെയും ആർ.ഡി.ഒയുടെയും പേരിൽ വ്യാജരേഖ ചമച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് സമാനതട്ടിപ്പുകൾ കണ്ടെത്താൻ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണ ഭാഗമായി സംസ്ഥാനത്തെ നിരവധി വില്ലേജ് ഓഫിസുകളിൽനിന്ന് സംശയാസ്പദ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ റവന്യു വിജിലൻസ് വിഭാഗവുമായി ചേർന്ന് സൂക്ഷ്മമായി പരിശോധിച്ചേ ക്രമക്കേടിെൻറ സ്വഭാവവും വ്യാപ്തിയും സ്ഥിരീകരിക്കൂ. തുടർന്ന്, സമഗ്ര അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനാണ് തീരുമാനം. എട്ടു ജില്ലകളിൽ പരിശോധന പൂർത്തിയായി. മറ്റു ജില്ലകളിൽ പുരോഗമിക്കുകയാണ്.
ചൂർണിക്കരയിൽ നടന്നതിന് സമാനമല്ലെങ്കിലും കണ്ടെത്തിയ ക്രമക്കേടുകൾ ഗുരുതരമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ആറു ജില്ലകളിൽ കൂടി പരിശോധന പൂർത്തിയാകാനുള്ളതിനാൽ തട്ടിപ്പിെൻറ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
പരിശോധന കഴിവതും വേഗം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ശ്രമം. മറ്റു ജില്ലകളിലെ പരിശോധന ഒരാഴ്ചക്കകം പൂർത്തിയാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് സ്പെഷൽ യൂനിറ്റ് എസ്.പി കെ.ഇ. ബൈജു ‘മാധ്യമ’ത്തോട് പറഞ്ഞു.
ചൂർണിക്കര വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസിെൻറ പക്കലുള്ള രേഖകളും തെളിവുകളും വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. എറണാകുളം റേഞ്ച് ഇൻസ്പെക്ടർ എം. സുരേന്ദ്രനാണ് അന്വേഷണ ചുമതല. പ്രാദേശിക കോൺഗ്രസ് നേതാവ് അബു, കമീഷണറേറ്റിലെ പ്യൂൺ അരുൺ എന്നിവരാണ് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നും രണ്ടും പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.