വ്യാജരേഖ ചമച്ച് സ്വത്ത് തട്ടി; അഭിഭാഷക മുൻകൂർ ജാമ്യം തേടി
text_fieldsപയ്യന്നൂർ: തളിപ്പറമ്പിലെ പരേതനായ റിട്ട. സഹകരണ െഡപ്യൂട്ടി രജിസ്ട്രാർ ബാലകൃഷ്ണെൻറ സ്വത്ത് വ്യാജ വിവാഹ സർട്ടിഫിക്കറ്റുണ്ടാക്കി തട്ടിയെടുത്ത കേസിൽ അേദ്ദഹത്തിെൻറ ഭാര്യയെന്ന് അവകാശപ്പെട്ട സ്ത്രി അറസ്റ്റിൽ. കോറോം കിഴക്കേവണ്ണാടിൽ ജാനകിയെയാണ് (71) തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ, പയ്യന്നൂർ സി.ഐ എം.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പിയുടെയും സി.ഐയുടെയും നേതൃത്വത്തിൽ ജാനകിയെ ചൊവ്വാഴ്ച രാത്രി വൈകുന്നതുവരെ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ബുധനാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വ്യാജരേഖ ചമയ്ക്കുന്നതിന് നേതൃത്വം നൽകിയ കേസിലെ മറ്റുപ്രതികളായ ജാനകിയുടെ സഹോദരിയും അഭിഭാഷകയുമായ കെ.വി. ഷൈലജ, ഷൈലജയുടെ ഭർത്താവ് കൃഷ്ണകുമാർ എന്നിവർ ഉടൻ അറസ്റ്റിലാകും. ഒളിവിൽപോയ ഇവരെ കണ്ടെത്താൻ വ്യാപകമായ തിരച്ചിൽ നടത്തിവരുകയാണ്. എറണാകുളത്തുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസ് അവിടെയെത്തിയിട്ടുണ്ട്. അതേസമയം, ജാനകിയെ മാപ്പുസാക്ഷിയാക്കാനുള്ള ശ്രമം പൊലീസ് ഉേപക്ഷിച്ചു. പഴുതുകളടച്ച അന്വേഷണമാണ് നടക്കുന്നതെന്നും ശക്തമായ തെളിവുകളാണ് പ്രതികൾക്കെതിരെയുള്ളതെന്നും ഡിവൈ.എസ്.പി വേണുഗോപാൽ പറഞ്ഞു.
1980ൽ ബാലകൃഷ്ണനെ വിവാഹം ചെയ്തുവെന്ന വ്യാജരേഖയുണ്ടാക്കി സ്വത്തുക്കൾ തട്ടിയെടുത്തതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് ജാനകിയെ അറസ്റ്റ് ചെയ്തത്. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് വില്ലേജ് ഓഫിസറെയും തഹസിൽദാറെയും തെറ്റിദ്ധരിപ്പിച്ച് പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നേടിയാണ് ബാലകൃഷ്ണെൻറ കോടികളുടെ സ്വത്ത് തട്ടിയെടുത്തത്. പരിയാരം അമ്മാനപ്പാറയിൽ ബാലകൃഷ്ണന് അവകാശപ്പെട്ട ആറ് ഏക്കർ സ്ഥലം തട്ടിയെടുക്കുകയും പിന്നീടത് ഷൈലജക്ക് കൈമാറുകയും ചെയ്തു. ബാലകൃഷ്ണെൻറ ബാങ്ക് അക്കൗണ്ടിൽനിന്ന് 66,000 രൂപ പിൻവലിക്കുകയും ചെയ്തു. ഇതിനു പുറേമ വ്യാജരേഖകൾ ചമച്ച് ബാലകൃഷ്ണെൻറ പെൻഷൻതുക മാസംതോറും വാങ്ങി. പ്രതിമാസം 10,800 രൂപ തോതിൽ പന്ത്രണ്ടര ലക്ഷത്തോളം രൂപയാണ് ഈ രീതിയിൽ വാങ്ങിയത്. ഈ തുക താൻ ഒപ്പിട്ട ചെക്ക് ഉപയോഗിച്ച് ഷൈലജയാണ് വാങ്ങിയതെന്ന് ജാനകി പൊലീസിന് മൊഴിനൽകിയിട്ടുണ്ട്.
തിരുവനന്തപുരത്ത് ബാലകൃഷ്ണൻ താമസിച്ച വീട് വിൽപന നടത്തിയതാണ് പ്രതികളുടെ പേരിലുള്ള മറ്റൊരു കുറ്റം. വ്യാജരേഖ ചമച്ചതിനു പിന്നിൽ സഹോദരി ഷൈലജയും ഭർത്താവ് കൃഷ്ണകുമാറുമാണെന്ന് ജാനകി പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. ബന്ധപ്പെട്ട രേഖകളിൽ ഒപ്പുവാങ്ങുകയായിരുന്നുവത്രെ ഇവർ. നേരത്തെ പൊലീസ് ചോദ്യംചെയ്തപ്പോൾ ബാലകൃഷ്ണനെ വിവാഹം ചെയ്തുവെന്നാണ് ജാനകി പറഞ്ഞിരുന്നത്. മൊഴിയുടെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയപ്പോൾ ഷൈലജയും കൃഷ്ണകുമാറും പഠിപ്പിച്ചതനുസരിച്ചാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു ജാനകിയുടെ പ്രതികരണം.
സ്വത്ത് തട്ടിയെടുത്തതിനു പുറേമ ബാലകൃഷ്ണെൻറ ദുരൂഹമരണം സംബന്ധിച്ചും അന്വേഷണം തുടരുകയാണ്. തിരുവനന്തപുരത്തുനിന്ന് നാട്ടിലേക്ക് ബാലകൃഷ്ണനെയും കൂട്ടിവരുമ്പോൾ കൊടുങ്ങല്ലൂരിൽ വെച്ചാണ് മരിക്കുന്നത്. ഇതേക്കുറിച്ച് കൊടുങ്ങല്ലൂർ പൊലീസുമായി സഹകരിച്ചാണ് പയ്യന്നൂർ പൊലീസ് അന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ജാനകിയെ പ്രായവും അവശതയും കണക്കിലെടുത്ത് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജാമ്യത്തിൽ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഹാജരാകണമെന്ന നിബന്ധനപ്രകാരമാണ് ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.