വ്യാജ ഒസ്യത്തുണ്ടാക്കി സ്വത്ത് തട്ടിയെടുക്കൽ: ടി.സിദ്ദിഖിനെതിെര അന്വേഷണം
text_fieldsകോഴിക്കോട്: അന്തരിച്ച ജുഡീഷ്യൽ മജിസ്ട്രേറ്റിെൻറ സ്വത്ത് തട്ടിയെടുത്തെന്ന പരാതിയിൽ കോഴിക്കോട് ഡി.സ ി.സി പ്രസിഡൻറ് ടി.സിദ്ദിഖിനെതിരെ അന്വേഷണം. റിട്ട. ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.എ ലിങ്കൺ എബ്രഹാമിെൻറ പേരിലുള ്ള കോടികണക്കിന് രൂപയുടെ സ്വത്തുക്കൾ വ്യാജ ഒസ്യത്തുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് പരാതി. മുഖ്യമന്ത്രിയുട െ പ്രശ്നപരിഹാര സെല്ലിൽ നൽകിയ പരാതി താമരശ്ശേരി ഡി.വൈ.എസ്.പിക്ക് കൈമാറിയിട്ടുണ്ട്.
ലിങ്കൺ എബ്രഹാം 27 ഏക്ക ർ ഭൂമി തെൻറ പിതാവിെൻറ പേരിലുള്ള കെ.എ എബ്രഹാം മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന് എഴുതി വെച്ചിരുന്നു. ലിങ്കൺ എബ്രഹാം തയാറാക്കിയ ഒസ്യത്ത് പ്രകാരം അദ്ദേഹത്തിെൻറ മരണശേഷം ഭൂമി ചാരിറ്റബിൾ ട്രസ്റ്റിന് ഉപയോഗിക്കാം എന്നതായിരുന്നു വ്യവസ്ഥ. എന്നാൽ പിന്നീട് ഈ സ്വത്തുക്കൾ ലിങ്കൺ എബ്രഹാം മറ്റൊരു ഒസ്യത്തിലൂടെ തനിക്ക് കൈമാറിയെന്ന് സഹോദരൻ ഫിലോമിൻ അവകാശപ്പെടുകയായിരുന്നു. വ്യാജ ഒസ്യത്തിലൂടെ ഫിലോമിന് സ്വത്ത് തട്ടിയെടുക്കാൻ കോൺഗ്രസ് നേതാക്കൾ സഹായിച്ചുവെന്നാണ് പരാതി.
വ്യജ ഒസ്യത്ത് പ്രകാരം ട്രസ്റ്റിന് നൽകിയ ഭൂമി സ്വന്തമാക്കാൻ ഫിലോമിൻ എബ്രഹാമിനെ കോൺഗ്രസ് നേതാവ് ടി.സിദ്ദിഖ്, എൻ.കെ അബ്ദുൽ റഹ്മാൻ, ഡി.സി.സി സെക്രട്ടറി ഹബീബ് തമ്പി എന്നിവർ വഴിവിട്ട് സഹായിച്ചു. പ്രത്യുപകാരമായി 27 ഏക്കൽ ഭൂമിയിൽ നിന്നും ഒരു ഏക്കർ ഭൂമി ടി.സിദ്ദിഖ് ഉൾപ്പെടെയുള്ളവരുടെ പേരിൽ എഴുതി നൽകി.
ട്രസ്റ്റിന് ഭൂമി കൈമാറുന്ന ഒസ്യത്തിൽ ലിങ്കൺ എബ്രഹാമിെൻറ കൈയൊപ്പുണ്ട്. എന്നാൽ സഹോദരൻ ഫിലോമിൻ സമർപ്പിച്ച ഒസ്യത്തിൽ ലിങ്കൺ എബ്രഹാമിെൻറ വിരലടയാളമാണുണ്ടായിരുന്നത്.
ട്രസ്റ്റിന് കൈമാറിയ ഭൂമി തട്ടിയെടുക്കാൻ ഫിലോമിൻ സമർപ്പിച്ച വ്യാജ ഒസ്യത്തിനെതിരെ ട്രസ്റ്റ് ഭാരവാഹികൾ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ഈ കേസ് പിൻവലിപ്പിച്ച് ഒത്തുതീർപ്പാക്കുകയും പ്രത്യുപകാരമെന്ന നിലയിൽ ഭൂമി സ്വന്തമാക്കുകയും ചെയ്തുവെന്നും പരാതിക്കാരൻ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഭൂമി ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖയും പരാതിക്ക് ഒപ്പം കൈമാറി
എന്നാൽ സുഹൃത്തിെൻറ കുടുംബത്തിലുള്ള സ്വത്ത് തർക്കത്തിൽ താൻ ഇടപെടുകയാണ് ഉണ്ടായതെന്നാണ് ടി.സിദ്ദിഖിെൻറ പ്രതികരണം. പരാതിക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ടി.സിദ്ദിഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.