പ്രകൃതിവിരുദ്ധ പീഡനം: വ്യാജ ഫുട്ബാൾ പരിശീലകൻ അറസ്റ്റിൽ
text_fieldsകണ്ണൂർ: ഫുട്ബാൾ പരിശീലനത്തിെൻറ മറവിൽ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പരിശീലകൻ അറസ്റ്റിൽ. കോഴിക്കോട് ഒളവണ്ണയിലെ ഫസൽ റഹ്മാനെയാണ് (37) ടൗൺ സി.ഐ ടി.കെ. രത്നകുമാർ, എസ്.ഐ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്ചെയ്തത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. ഇയാളെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ്ചെയ്തു.
തെക്കീബസാറിലെ ലോഡ്ജ് മുറിയിൽ താമസിച്ചുവരുകയായിരുന്ന ഇയാളെ പീഡനത്തിനിരയായ വിദ്യാർഥികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്ചെയ്തത്. ഒരു 14കാരെൻറ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇയാൾ ഔദ്യോഗിക ഫുട്ബാൾ പരിശീലകനല്ല. അൽജസീറ ഫുട്ബാൾ ക്ലബ് എന്ന പേരിൽ രൂപവത്കരിച്ച സാമൂഹികമാധ്യമ കൂട്ടായ്മയിലൂടെയാണ് ഇയാൾ വിദ്യാർഥികളെ പരിശീലനത്തിന് കണ്ടെത്തിയിരുന്നത്.
മാസം 200 രൂപ ഫീസ് ഈടാക്കി രാവിലെയും വൈകീട്ടും പരിശീലനം നൽകുമെന്നായിരുന്നു വാഗ്ദാനം. ഇത്തരത്തിലെത്തിയ വിദ്യാർഥികളെ താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്സിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തിയിരുന്നു. ഇയാളുടെ മുറിയിൽനിന്ന് കണ്ടെടുത്ത പെൻൈഡ്രവിൽ 200ലേറെ പീഡനദൃശ്യങ്ങളുള്ളതായി െപാലീസ് പറഞ്ഞു.
കുട്ടികളെ പരിശീലനത്തിെൻറ പേരിൽ ആളൊഴിഞ്ഞ ഗ്രൗണ്ടിലേക്കു കൊണ്ടുപോയും പീഡിപ്പിച്ചിരുന്നു. 10 മുതൽ 14 വരെ പ്രായമുള്ള 15ഓളം കുട്ടികളെ പ്രതി പീഡിപ്പിച്ചെന്നാണ് െപാലീസ് പറയുന്നത്. തലശ്ശേരി ധർമടത്ത് സമാനസ്വഭാവമുള്ള കേസിൽ ശിക്ഷയനുഭവിച്ച് ഈയിടെയാണ് ഇയാൾ ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.