വ്യാജ തിരിച്ചറിയൽ കാർഡ്: ഏതന്വേഷണവും നേരിടാം, സുരേന്ദ്രൻ പറയുന്നത് അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് ഓർമകളെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsകൊച്ചി: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ ഏതന്വേഷണവും നേരിടാൻ തയാറെന്ന് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു. ഇക്കാര്യത്തിൽ ഒരാശങ്കയുമില്ല. ആർക്കു വേണമെങ്കിലും പരാതി കൊടുക്കാം. തെരഞ്ഞെടുപ്പ് കമീഷന് കൃത്യമായ വിശദീകരണം നൽകും.
അത്രത്തോളം കുറ്റമറ്റ രീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കമീഷൻ വിഷയം ഗൗരവമായി എടുത്തത് സ്വാഗതം ചെയ്യുന്നു. കേരള പൊലീസിൽനിന്ന് സാധാരണക്കാർക്ക് നീതി കിട്ടില്ല. ഇങ്ങനെയുള്ള പരാതി നൽകുമ്പോൾ ഡി.വൈ.എഫ്.ഐക്കെങ്കിലും നീതി കിട്ടുമോ എന്ന് നോക്കാം. ഡി.വൈ.എഫ്.ഐക്ക് ഇത്തരത്തിൽ താഴെത്തട്ടു മുതൽ ഇങ്ങനെ തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുമോയെന്നും രാഹുൽ ചോദിച്ചു.
ക്രൂര മർദനമേറ്റ് തെരുവിൽ ചോരയൊലിപ്പിച്ച് സമരം നടത്തിയ ചെറുപ്പക്കാരാണ് മത്സരിച്ച് ജയിച്ചത്. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍റേത് കള്ള ആരോപണമാണ്. നാളിതുവരെ വ്യാജ ആരോപണം മാത്രമേ അദ്ദേഹം ഉയർത്തിയിട്ടുള്ളൂ. സുരേന്ദ്രൻ പറയുന്നത് അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് ഓർമകളാണെന്നും രാഹുൽ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.