Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ തിരിച്ചറിയൽ...

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: ചോദ്യം ചെയ്യലല്ല മൊഴിയെടുപ്പാണ് ​പൊലീസ് നടത്തിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

text_fields
bookmark_border
Rahul Mamkootathil
cancel

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ചോദ്യം ചെയ്യാനല്ല മൊഴിയെടുക്കാനാണ് പൊലീസ് തന്നെ വിളിപ്പിച്ചതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. സംസ്ഥാനത്ത് നടക്കുന്ന യൂത്ത് കോൺഗ്രസിന്റെ എല്ലാ പ്രവൃത്തികൾക്കും തനിക്ക് ഉത്തരവാദിത്തമുണ്ട്. അതിൽ നിന്നും ഒഴിഞ്ഞുമാറില്ല. അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.

വ്യാജ തിരിച്ചറിയൽ ​കാർഡ് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ഹാജരായിരുന്നു. മൂന്നര മണിക്കൂർ സമയമാണ് രാഹുൽ മാങ്കൂട്ടത്തലിനെ ​പൊലീസ് സംഘം ചോദ്യം ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേസിനെ രാഷ്ട്രീയമായി നേരിടും. ആരും വിളിച്ചാലും തനിക്ക് നെഞ്ചുവേദന ഉണ്ടാവില്ല. വീണ്ടും ഹാജരാവാൻ ആവശ്യപ്പെട്ടിട്ടില്ല. മൊഴിയെടുക്കാൻ വിളിപ്പിക്കുമ്പോൾ യാത്ര ചെലവ് പൊലീസ് നൽകേണ്ടതാണ്. പക്ഷേ തനിക്ക് ആ പണം വേണ്ട.​ കെ.പി.സി.സി ഇതുമായി ബന്ധപ്പെട്ട് തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Mamkootathil
News Summary - Fake identity card case: Rahul appear before police
Next Story