ഫിറോസിനെതിരായ പരാതി കോഴിക്കോട‌് കമീഷണർ അന്വേഷിക്കും
text_fieldsതിരുവനന്തപുരം: മന്ത്രിക്കെതിരെ എം.എൽ.എയുടെ പേരിൽ വ്യാജരേഖ ചമച്ചെന്ന യൂത്ത‌് ലീഗ‌് ജനറൽ സെക്രട്ടറി പി.കെ. ഫിറ ോസിനെതിരായ പരാതി കോഴിക്കോട‌് സിറ്റി പൊലീസ‌് കമീഷണർ കെ. സഞ്ജയ‌്കുമാർ ഗരുഡിൻ അന്വേഷിക്കും. ജയിംസ‌് മാത്യു എം.എൽ. എയുടെ പരാതിയിലാണ‌് അന്വേഷണം. മുഖ്യമന്ത്രിക്ക‌് നൽകിയ പരാതി സംസ്ഥാന പൊലീസ‌് കമീഷണർക്ക‌് അന്വേഷണത്തിനായി കൈമാറുകയായിരുന്നു. അന്വേഷണത്തിന‌് കോഴിക്കോട‌് സിറ്റി പൊലീസ് കമീഷണറെ ചുമതലപ്പെടുത്തിയതായി ഡി.ജി.പി ലോക്നാഥ് ബെഹ‌്റ വ്യക്തമാക്കി.
ജയിംസ‌് മാത്യു തനിക്ക‌് തന്ന കത്തല്ല ഫിറോസ‌് പുത്തുവിട്ടതെന്ന‌് മന്ത്രി എ.സി. മൊയ‌്തീനും വ്യക്തമാക്കിയിട്ടുണ്ട്. ഇൻഫർമേഷൻ കേരള മിഷനിൽ െഡപ്യൂട്ടി ഡയറക്ടറായി സി.പി.എം നേതാവിെൻറ ബന്ധുവിനെ മന്ത്രി കെ.ടി. ജലീൽ അനധികൃതമായി നിയമിച്ചെന്ന പ്രചാരണത്തിനാണ‌് പി.കെ. ഫിറോസ‌് വ്യാജരേഖ ചമച്ചതെന്നാണ് പരാതിയിലെ ആരോപണം.
സ്ഥാപനത്തിലെ യൂനിയൻ നേതാവായ ജയിംസ‌് മാത്യു ജീവനക്കാരുടെ പ്രശ‌്നങ്ങൾ ചൂണ്ടിക്കാട്ടി തദ്ദേശഭരണ മന്ത്രിക്ക‌് 20 പേജുളള കത്ത‌് നൽകിയിരുന്നു. ഇതിൽ നൽകിയ കത്തിലെ ഒരു ഭാഗംമാറ്റി ടെക‌്നിക്കൽ ആർക്കിടെക‌്ചറൽ തസ‌്തികയിൽ എന്നതിന‌് പകരം െഡപ്യൂട്ടി ഡയറക്ടർ തസ‌്തികയിൽ എന്ന‌് ചേർത്ത് തട്ടിപ്പ‌് നടത്തിയെന്നാണ് പരാതിയിലെ ആരോപണം. ഈ പേജ‌് ഫിറോസ‌് മാധ്യമങ്ങൾക്ക‌് നൽകിയിരുന്നു. വ്യാജ രേഖ ചമച്ചതിനെതിരെ ജയിംസ‌് മാത്യു മുഖ്യമന്ത്രിക്കും സ്പീക്കർക്കും വ്യാഴാഴ‌്ചയാണ‌് പരാതി നൽകിയത‌്. ഇൗ പരാതി ഡി.ജി.പിക്ക് കൈമാറിയതിനെ തുടർന്നാണ് അന്വേഷണം കോഴിക്കോട് സിറ്റി പൊലീസ് കമീഷണറെ ഏൽപിച്ചത്. പൊലീസ് ആസ്ഥാനത്തുനിന്നും ഉത്തരവ് ലഭിച്ചാലുടൻ കമീഷണർ അന്വേഷണം ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.