‘ശൈലജ അടുത്ത മുഖ്യമന്ത്രി എന്ന വ്യാജ പേജ് ഉണ്ടാക്കാൻ സമയമായോ?’
text_fieldsകോഴിക്കോട്: കോവിഡ് 19 രോഗബാധക്കിടെ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണങ്ങൾ കൊഴുപ്പിച്ച് സംഘ്പരിവാർ ഗ്രൂപ്പു കൾ. സർക്കാറിനെതിരെയും വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നവിധത്തിലും വ്യാജ സന്ദേശങ്ങൾ പടച്ചുവിടുന്നത് സംബന്ധി ച്ച് ഫേസ്ബുക്കിലെ സംഘ്പരിവാർ ഗ്രൂപ്പിൽ നടന്ന ചർച്ച പുറത്തായി.
‘കേരള ഹൈന്ദവ ദര്‍ശനം’ എന്ന രഹസ്യ ഗ്രൂപ്പില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ ചര്‍ച്ചകളുടെ സ്ക്രീൻഷോട്ടാണ് പ്രചരിക്കുന്നത്. കൊറോണ തടയാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രചാരണം നടത്താനും ആഹ്വാനമുണ്ട്.
ഹലാല്‍ ഭക്ഷണത്തിലൂടെ കൊറോണ പകരുമെന്ന് വ്യാജ ഐഡി വഴി പ്രചരിപ്പിക്കാനാണ് സൂരജ് എലന്തൂര്‍ എന്നയാൾ പറയുന്നത്. ആഹ്വാനത്തിന് പിന്തുണയുമായി ഗ്രൂപ്പിലെ മറ്റ് അംഗങ്ങളും കമൻറ് ചെയ്‌തിട്ടുണ്ട്. ‘ശൈലജ ടീച്ചർ അടുത്ത മുഖ്യമന്ത്രി എന്നപേരിൽ വ്യാജ പേജ് ഉണ്ടാക്കാൻ സമയമായോ?’ എന്നാണ് ഗ്രൂപ്പിലെ മറ്റൊരാളുടെ അന്വേഷണം. ‘ആ പ്രചാരണം അവർക്ക് ഗുണം ചെയ്യും. വസ്തുതകൾ നിരത്തി ശക്തമായി വിമർശിക്കുക’ എന്നാണ് അതിന് മറുപടിയായി രൂപേഷ് എന്നയാൾ കമൻറിട്ടിരിക്കുന്നത്.
പത്ത് ദിവസം കൂടി കാത്തിരുന്നശേഷം ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നടത്താമെന്ന് അരുണ്‍ ഗോപാല്‍ എന്നയാൾ പറയുന്നു. ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള 'സെറ്റപ്പ്' ഉണ്ടാക്കാം എന്ന് കൃഷ്‌ണ ദാസ് എന്നയാളും കമന്‍റ് ചെയ്‌തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.