ഇൻഷുറൻസ് കാലാവധി; നുണപ്രചാരണം വിശ്വസിക്കല്ലേ... കാശ് പോകും
text_fieldsവെള്ളിമാട്കുന്ന്: വാഹനങ്ങളുടെ ഇൻഷുറൻസ് കാലാവധി നീട്ടിയെന്ന നുണപ്രചാരണം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വാഹന ഉടമകളെ വെട്ടിലാക്കുന്നു.
തെറ്റായ വാർത്തകൾ വിശ്വസിച്ച് ഇൻഷുറൻസ് അടക്കാത്തവരുടെ എണ്ണം വർധിക്കുന്നതായി മോട്ടോർ വാഹന എൻഫോഴ്സ്മെൻറ് സാക്ഷ്യപ്പെടുത്തുന്നു. രണ്ടാഴ്ചയായി നടത്തിയ പരിശോധനകളിലാണ് വാഹന ഉടമകളിൽ ഏറെപേരും ഇൻഷുറൻസ് പുതുക്കാതെ വണ്ടിയോടിക്കുന്നത് ശ്രദ്ധയിൽപെട്ടത്. വിശദീകരണം ചോദിക്കുേമ്പാഴാണ് ഇൻഷുറൻസ് നീട്ടിയതായി അറിഞ്ഞതിനാലാണ് പുതുക്കാതിരിക്കുന്നതെന്ന് മറുപടി നൽകുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ 2020 ഫെബ്രുവരി ഒന്നിന്ന് കാലാവധി തീർന്ന വാഹനങ്ങളുടെ ഫിറ്റ്നസ്, റീ- രജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ്, പെർമിറ്റ് എന്നിവയുടെ കാലാവധി 2020 ഡിസംബർ 31 വരെ ദീർഘിപ്പിച്ചിരുന്നു.
എന്നാൽ, ഇൻഷുറൻസ് കാലാവധിക്ക് ഒരുതരത്തിലുമുള്ള ഇളവ് നൽകിയിട്ടില്ല. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം റോഡിൽ വർധിക്കുന്നതിനാൽ വാഹന പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ അനൂപ് വർക്കി പറഞ്ഞു.
ഇൻഷുറൻസ് ഇല്ലെങ്കിൽ 2000 രൂപയാണ് പിഴ ഈടാക്കുക. വാഹനം അപകടത്തിൽപെട്ടാലും മരണം സംഭവിച്ചാലും കേസിൽ കോടതി വിധിക്കുന്ന നഷ്ടപരിഹാരം വാഹന ഉടമകളിൽനിന്ന് ഇൗടാക്കും.
ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കാമെന്ന് സുപ്രീംകോടതി റോഡ് സേഫ്റ്റി കമ്മിറ്റി നിർദേശം നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.