ഇസ്ലാമിന് നൽകിയ സഹായത്തിന് ഗോൾഡൻ വിസയെന്ന് വ്യാജവാർത്ത; വിദ്വേഷ പ്രചാരകരുടെ ഫോേട്ടാഷോപ്പ് കലാപരിപാടി ഇങ്ങനെ
text_fieldsഫാദർ പോൾ തേലക്കാടിന് യു.എ.ഇ ഗോൾഡൻ വിസ നൽകിയെന്ന വ്യാജ വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മാധ്യമം ഒാൺലൈനിന്റെ ലോഗോയും പേരും ചേർത്ത് കൃത്രിമമായുണ്ടാക്കിയ സ്ക്രീൻഷോട്ടാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
സാമൂഹിക വിഷയങ്ങളിൽ കേരളത്തിൽ ഇസ്ലാമിന് നൽകിയ സഹായത്തിന് പോൾ തേലക്കാടിന് യു.എ.ഇ ഗോൾഡൻ വിസ നൽകിയെന്നായിരുന്നു വ്യാജവാർത്ത. ഇസ്ലാമിക വിഷയങ്ങൾക്ക് ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ കതോലിക്കാ പുരോഹിതനാണ് ഫാദർ പോൾ തേലക്കാടെന്ന് വ്യാജവാർത്തയിൽ പറയുന്നു.
പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസ്താവനക്കെതിരെ ഫാദർ പോൾ തേലക്കാട് പരസ്യമായ നിലപാടെടുത്തിരുന്നു. പോൾ തേലക്കാടിന്റെ നിലപാട് ക്രിസ്ത്യൻ വിദ്വേഷ ഗ്രൂപ്പുകളെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. പോൾ തേലക്കാടിനെതിരായ വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് ഇത്തരം ഗ്രൂപ്പുകളാണെന്ന ആക്ഷേപം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.