വ്യാജ വാര്‍ത്ത: പ്രസ് കൗണ്‍സിലിനെ സമീപിക്കും –മന്ത്രി എ.കെ. ബാലൻ
text_fieldsതിരുവനന്തപുരം: മാധ്യമങ്ങൾ തിരുത്താന്‍ തയാറായില്ലെങ്കില്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസ് കൗണ്‍സിലിനെ സമീപിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി എ.കെ. ബാലൻ. സെക്രേട്ടറിയറ്റിലെ തീപിടിത്തത്തില്‍ പ്രധാന ഫയലുകളൊന്നും നഷ്ടപ്പെട്ടില്ല. ചില അപ്രധാന ഫയലുകള്‍, പഴയ െഗസറ്റുകള് തുടങ്ങിയവയാണ് ഭാഗികമായി നശിച്ചത്.
ചെറിയ ബക്കറ്റിലെ വെള്ളം കൊണ്ട് കെടുത്താവുന്ന തീയാണ് പൊതുഭരണ വകുപ്പിലെ പൊളിറ്റിക്കല്‍, ടൂറിസം സെക്ഷനുകളില്‍ ഉണ്ടായത്. ഉത്തരവാദപ്പെട്ട നേതാക്കള്‍ സമനില തെറ്റിയവരെപോലെ പ്രസ്താവന നടത്തി. തീപിടിത്തം മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും അറിവോടെ ആസൂത്രണം ചെയ്തതാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളിയും കേന്ദ്രസഹമന്ത്രി വി. മുരളീധരനും പറഞ്ഞു. ഇത് അപകീര്‍ത്തികരമാണ്.
മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കത്തിച്ചു എന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ തെളിവ് ഹാജരാക്കണം. അല്ലെങ്കില്‍ പൊതുസമൂഹത്തോട് നിരുപാധികം മാപ്പുപറയണം. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കും. വസ്തുതകൾ വക്രീകരിച്ച് ചിത്രീകരിക്കുന്നതല്ല മാധ്യമപ്രവർത്തനം.
മുഖ്യമന്ത്രിക്കെതിരെ നൽകിയ വാർത്ത പത്രധർമമാണോയെന്ന് പ്രസ് കൗൺസിൽ തീരുമാനിക്കട്ടെ. ചിലർ ഉൽപാദിപ്പിക്കുന്ന വാർത്തകളാണ് മാധ്യമങ്ങളിൽ വരുന്നത്. മുഖ്യമന്ത്രിയുടെ ഇമേജ് നശിപ്പിക്കുകയാണ് ലക്ഷ്യം.
സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരങ്ങൾ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ശിക്ഷാർഹമാണ്. ഇക്കാര്യത്തിൽ കോടതിയലക്ഷ്യം സംബന്ധിച്ച കേസ് നൽകാനും സർക്കാർ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.