എറണാകുളത്തെ നിപ പ്രചാരണം: ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കെ കെ. ശൈലജ
text_fieldsകണ്ണൂർ: എറണാകുളത്തെ ആശുപത്രിയിൽ രോഗിക്ക് നിപ സ്ഥിരീകരിച്ചതായുള്ള പ്രചാരണത്തിൽ കഴമ്പില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ചില സംശയങ്ങൾ തോന്നിയപ്പോൾ സാമ്പിൾ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ചിരുന്നു. ഇത് സ്വാഭാവികമായ നടപടി ക്രമം മാത്രമാണ്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കെ.കെ ശൈലജ പറഞ്ഞു.
രോഗിയെ പ്രാഥമിക പരിശോധന നടത്തിയ ശേഷം വിദഗ്ധരെല്ലാം പറഞ്ഞത് നിപയാവാനുള്ള വിദൂര സാധ്യത മാത്രമാണുള്ളതെന്നാണ്. ചെറിയ സംശയം വന്നാൽ പോലും അതിനുള്ള എല്ലാ നടപടികളും സ്വീകരിക്കാറുണ്ട്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച ശേഷം നിപയാണെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
രോഗിയെ പ്രത്യേകമായി നിരീക്ഷിക്കാനുള്ള സൗകര്യം ആശുപത്രിയിലുണ്ട്. ഡോക്ടർമാരോടെല്ലാം ജാഗരൂകരായിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ സാധാരണ നിലയിൽ ചെയ്യാറുള്ള കാര്യങ്ങളാണ്. അതിൽ ഭയപ്പെടേണ്ട കാര്യമില്ല. നേരത്തേയും ഇതുപോലെ സംശയം തോന്നിയ രോഗികളെയും നിരീക്ഷണത്തിൽ വെക്കുകയും സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയും ചെയ്തിരുന്നു. അതിലെല്ലാം ഫലം നെഗറ്റീവായിരുന്നു. ഈ രോഗിയുടെ കാര്യത്തിലും അതുപോലെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലെന്നാണ് കരുതുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ തവണ ആസ്ത്രേലലയയിൽ നിന്ന് കൊണ്ടുവന്ന മരുന്ന് ലഭ്യമാണെന്നും ഏതെങ്കിലും രോഗിക്ക് നിപ പിടിെപട്ടാലും വളരെ പെട്ടെന്ന് മരുന്ന് നൽകാനുള്ള സംവിധാനമുണ്ടെന്നും കെ.കെ ശൈലജ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.