കള്ളനോട്ട്: നാലുപേർകൂടി പിടിയിൽ; ലക്ഷം രൂപയുടെ നോട്ടും അച്ചടിയന്ത്രങ്ങളും കണ്ടെടുത്തു
text_fieldsനെടുങ്കണ്ടം (ഇടുക്കി): തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ച കള്ളനോട്ട് മാഫിയ സം ഘത്തിലെ പ്രധാനി ഉൾപ്പെടെ നാലുപേരെയും ഒരുലക്ഷം രൂപയുടെ കള്ളനോട്ടും അച്ചടിക്കുന്ന ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. നോട്ട് നിർമാണത്തിന് ചുക്കാൻപിടിച്ച തമിഴ് നാട് കരൂർ ജില്ല വേങ്ങമേട് ആശൈ തമ്പി (33), വാങ്ങപാളയം പിള്ളയാർ തെരുവിൽ ദിനേശ് കുമരൻ (29), ക ള്ളനോട്ട് വിതരണ ഏജൻറുമാരായ തേവാരം മല്ലിങ്കർകോവിൽ തെരുവിൽ പാർഥിപൻ (29), തേവാരം ക ിഴക്കേ തെരുവിൽ മന്മദൻ (29) എന്നിവരാണ് പിടിയിലായത്.
അച്ചടിക്കാൻ ഉപയോഗിച്ച പ്രിൻറർ, പേപ്പർ, മഷി, െത്രഡ് നിർമിക്കാൻ ഉപയോഗിച്ചിരുന്ന സെല്ലോ ടേപ്പ്, നോട്ടിെൻറ വെള്ളയിൽ ഗാന്ധി ചിത്രം പതിപ്പിക്കാനുള്ള സീൽ തുടങ്ങിയ ഉപകരണങ്ങളാണ് ആശൈ തമ്പിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തത്. ഇവരുടെ കണ്ണിയിൽ ഉൾപ്പെട്ടവരും കേരളത്തിൽ നോട്ട് വിതരണം ചെയ്തവരുമായ തേവാരം മുതൽ സ്ട്രീറ്റ്്് സ്വദേശി ഗണപതി എന്ന അരുകുമാർ (24), ഗൂഡല്ലൂർ രാജീവ്ഗാന്ധി നഗറിൽ ഭാസ്കരൻ (45) എന്നിവർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.
ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ നടത്തിയ പരിശോധനയിലാണ് അച്ചടിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടുമായി നാലുപേരെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. തേവാരം വികലാംഗനും ഡിപ്ലോമ ബിരുദധാരിയുമായ ആശൈ തമ്പി ഒരുമാസം മുമ്പാണ് കള്ളനോട്ട് നിർമാണം ആരംഭിച്ചത്.
ഇതിനായി പ്രിൻററും പ്രത്യേകതരം പേപ്പർ, മഷി എന്നിവയും സംഘടിപ്പിച്ചിരുന്നു. ആശൈ തമ്പിയുടെ വീട്ടിലായിരുന്നു നോട്ടടി കേന്ദ്രം പ്രവർത്തിച്ചിരുന്നത്. സഹായിയാണ് ദിനേശ്കുമാരൻ. ഇവരുടെ സുഹൃത്തുക്കളായ പാർഥിപൻ, മന്മഥൻ എന്നിവരെ നോട്ട് മാറാനുള്ള ഏജൻറുമാരാക്കി. കേരളത്തിലും തമിഴ്നാട്ടിലും നോട്ട് മാറിയെടുക്കുകയായിരുന്നു ലക്ഷ്യം. 1.5 ലക്ഷം രൂപയുടെ നോട്ട് സംഘം ഒരു മാസത്തിനിടെ നിർമിച്ചു. അരലക്ഷം രൂപ തമിഴ്നാട്ടിലെ ദിണ്ഡിഗല്ലിലും കരൂരിലും സംഘം വിതരണം ചെയ്തു.
ഇടുക്കി ജില്ലയിൽ വിതരണത്തിനെത്തിച്ചത് 10,000 രൂപയാണ്. 10,000 രൂപയും പൊലീസ് പിടിച്ചെടുത്തു. ബാലഗ്രാമിലും തൂക്കുപാലത്തുമായി സംഘം മാറിയ നോട്ടുകളും പൊലീസ് പിടിച്ചെടുത്തു. വിവിധ സീരിയൽ നമ്പറുകളിലാണ് നോട്ട് നിർമിച്ചത്. നോട്ട് മാറിനൽകിയിരുന്ന ഏജൻറുമാർക്ക് മൂന്നിരട്ടി കമീഷനാണ് ആശൈ തമ്പി നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.