ബാലുശ്ശേരിയിൽ വീട് കേന്ദ്രീകരിച്ച് കള്ളനോട്ടടി; മൂന്നംഗ സംഘം പിടിയിൽ
text_fieldsബാലുശ്ശേരി(കോഴിക്കോട്): വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ കള്ളനോട്ടടി സ ംഘം പിടിയിൽ. ബാലുശ്ശേരി പോസ്റ്റ് ഒാഫിസ് റോഡിെല മീത്തലെ മണഞ്ചേരി രാജേഷ് കുമാർ (മുത്തു -45), എറണാകുളം വൈറ്റില തെങ്ങുമ്മൽ വിൽബർട്ട് (അച്ചായൻ -43), നല്ലളം താനിലശ്ശേരി വൈശാഖ് (24) എന്നിവരാണ് പിടിയിലായത്. രാജേഷ് കുമാറിെൻറ വീട് കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്.
ഒന്നാം നിലയിലാണ് അച്ചടിയന്ത്രവും നോട്ടടിക്കാനാവശ്യമായ പേപ്പറുകളും മഷിയും മറ്റും സൂക്ഷിച്ചത്. 2000, 500 രൂപയുടെ നോട്ടുകളാണ് അച്ചടിച്ചത്. കൂടുതൽ നോട്ടുകൾ അച്ചടിക്കാൻ ഒരുങ്ങുന്നതിനിടെയാണ് പിടിയിലായത്. അച്ചടിക്കാൻ 200 ഷീറ്റുകളടങ്ങളിയ 74 കെട്ട് പേപ്പറുകൾ കണ്ടെടുത്തു. അച്ചടിച്ചവ വിതരണം നടത്തിയോ എന്നത് വ്യക്തമല്ല.
രാജേഷ് കുമാർ ബഹ്റൈനിൽ നിന്ന് ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. വയനാട്ടിലെ ചെതലയത്ത് മാൻവേട്ട കേസിൽപെട്ട് കോഴിക്കോട് ജില്ല സബ്ജയിലിലായി. അവിടെവെച്ചാണ് വിൽബർട്ടിനെയും വൈശാഖിനെയും പരിചയപ്പെട്ടത്. കള്ളനോട്ടടി കേസ് പ്രതിയായിരുന്നു വിൽബർട്ട്. വൈശാഖ് കുറ്റ്യാടി സ്ഫോടന കേസ് പ്രതിയും. പ്രതികൾ ജാമ്യത്തിലിറങ്ങിയശേഷം രാജേഷ് കുമാറുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയാണ് കള്ളനോട്ടടി ആസൂത്രണം ചെയ്തത്.
രഹസ്യ വിവരത്തെ തുടർന്ന് ചൊവ്വാഴ്ച ഒന്നരയോടെയാണ് ബാലുശ്ശേരി സി.െഎ കെ. സുഷീറിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം വീട് വളഞ്ഞത്. ഇൗസമയം സംഘം അകത്തുണ്ടായിരുന്നു. രാജേഷ്കുമാർ കുതറിയോടാൻ ശ്രമിച്ചെങ്കിലും കീഴ്പ്പെടുത്തി. ജില്ല ക്രൈംബ്രാഞ്ച് ബ്യൂറോ സയൻറിഫിക് ഒാഫിസർ വി. വിനീതിെൻറ നേതൃത്വത്തിൽ പരിശോധന നടത്തി. കള്ളനോട്ടടി യന്ത്രവും അനുബന്ധ സാമഗ്രികളും സ്റ്റേഷനിലേക്ക് മാറ്റിയശേഷം വീട് സീൽ ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.