സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് 36.57 ലക്ഷത്തിൻെറ വായ്പ തട്ടിപ്പ്
text_fieldsകണ്ടശ്ശാംകടവ് (തൃശൂർ): കരുവന്നൂരിനും കാറളത്തിനും പുറമെ എൽ.ഡി.എഫ് ഭരിക്കുന്ന കാരമുക്ക് സഹകരണ ബാങ്കിെൻറ പടിയം ബ്രാഞ്ചിലും ലക്ഷങ്ങളുടെ തട്ടിപ്പ്. മുക്കുപണ്ടം പണയം വെച്ച് 36.57 ലക്ഷത്തിെൻറ സ്വർണ വായ്പയാണ് എടുത്തത്. അപ്രൈസർ നടത്തിയ പണയ ഉരുപ്പടി പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവം പുറത്തായതോടെ പൊലീസിൽ പരാതി നൽകും മുമ്പ് പ്രതിയെ വിളിച്ചുവരുത്തി വസ്തു ഈടായി സ്വീകരിച്ച് തട്ടിപ്പ് ഒതുക്കാനും ശ്രമം നടന്നു.
ബാങ്കിെൻറ 7230 നമ്പർ അംഗമായ കണ്ടശ്ശാംകടവ് സ്വദേശി ടി.ആർ. ആേൻറായാണ് വൻതുക കബളിപ്പിച്ചത്. കരാറുകാരനായ ഇയാൾ പലപ്പോഴായി 140 പവനിലധികം വ്യാജ സ്വർണം പണയം വെച്ച് 22 തവണയായാണ് വായ്പയെടുത്തത്. ആകെ 36,57,000 രൂപയാണ് കൈപ്പറ്റിയത്. സ്വർണത്തെ വെല്ലുന്ന തിളക്കമാർന്ന മുക്കുപണ്ടമാണ് പണയം വെച്ചത്. കഴിഞ്ഞ ദിവസം അപ്രൈസർ ബാങ്കിൽ പരിശോധന നടത്തുന്നതിനിടയിൽ ഒരു ആഭരണം നിലത്തുവീണപ്പോൾ ഉണ്ടായ ശബ്ദവ്യത്യാസമാണ് സംശയത്തിന് വഴിവെച്ചത്. ആഭരണത്തിന് ഏറെ തിളക്കം കണ്ടതും സംശയകാരണമായി. തുടർന്ന് ഇയാൾ പണയം വെച്ച എല്ലാ ആഭരണങ്ങളും ശരിയായ വിധം പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്തായത്. മുഖം രക്ഷിക്കാൻ ഭരണസമിതി അന്വേഷണ വിധേയമായി ബ്രാഞ്ച് മാനേജർ സുമനയെ സസ്പെൻഡ് ചെയ്തു.
ഇത്രയും തുകക്ക് സ്വർണം പണയം വെച്ച് വായ്പ നൽകുമ്പോൾ ബന്ധപ്പെട്ടവർ സ്വർണം പരിശോധിക്കാതിരുന്നതാണ് തട്ടിപ്പിന് സഹായകമായത്. തട്ടിപ്പ് പുറത്തായതോടെ പൊലീസിൽ പരാതി നൽകും മുമ്പ് പ്രതിയെ വിളിച്ചുവരുത്തി ഇയാളുടെയും ബന്ധുക്കളുടെയും വസ്തുവഹകൾ ഈടായി സ്വീകരിച്ച് ഗഹാൻ ചെയ്ത് വായ്പ നൽകുകയാണ് ഭരണസമിതി ഇടപെട്ട് ചെയ്തത്. ഒളരിയിലുള്ള ഭൂമിക്കാണ് വായ്പ കൊടുത്തത്. പണ്ടത്തിെൻറ മുതലും പലിശയും അടക്കം 37,34,633 രൂപക്ക് വസ്തു ഈടായി സ്വീകരിച്ച് തട്ടിപ്പ് ഒതുക്കിത്തീർക്കുന്ന നടപടിയാണ് ബന്ധപ്പെട്ടവർ സ്വീകരിച്ചത്.
മൂസ്പെറ്റ് സഹകരണ ബാങ്കിലും തട്ടിപ്പ്
തൃശൂർ: സി.പി.എം ഭരിക്കുന്ന തൃശൂർ മൂസ്പെറ്റ് സഹകരണ ബാങ്കിലും വ്യാപക വായ്പ ക്രമക്കേട്. ഇത് സംബന്ധിച്ച അസി. രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ഭൂമിയുടെ മതിപ്പ് വില കൂട്ടിക്കാണിച്ച് ഭരണസമിതി അംഗങ്ങൾ നടത്തിയ തട്ടിപ്പിൽ 13 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് കണ്ടെത്തൽ. തൃശൂർ നഗരത്തിൽ ചേലക്കോട്ടുകര വഴിയിലാണ് മൂസ്പെറ്റ് സഹകരണ ബാങ്ക് പ്രവർത്തിക്കുന്നത്. എട്ട് മാസം മുമ്പാണ്അസി. രജിസ്ട്രാർ റിപ്പോർട്ട് സമർപ്പിച്ചത്. ബാങ്കിെൻറ പ്രവർത്തന പരിധിക്ക് പുറത്താണ് പല വായ്പകളും നൽകിയത്.
ഭരണസമിതി അംഗങ്ങളും ബന്ധുക്കളും അനധികൃതമായി വായ്പ തരപ്പെടുത്തി. ഭൂമി വില ഉയർത്തിക്കാട്ടി വായ്പ സ്വന്തമാക്കി. സെൻറിന് 20,000 രൂപ മാത്രം മതിപ്പ് വിലയുള്ള ഭൂമിക്ക് ഒരു ലക്ഷം രൂപയുടെ മൂല്യം കാണിച്ചാണ് വായ്പ നൽകിയത്. ഒരേ ഭൂമിയുടെ ഈടിൽ രണ്ടും മൂന്നും വായ്പകളും അനുവദിച്ചു. അത് തിരിച്ചടക്കാതെ കിട്ടാക്കടമായി. 38 ലക്ഷം രൂപ അറ്റാദായമുണ്ടായിരുന്ന ബാങ്ക് 13 കോടിയുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതായി രജിസ്ട്രാർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
തൃക്കൊടിത്താനം സഹ. ബാങ്കിൽ ക്രമക്കേട്
ചങ്ങനാശ്ശേരി: എൽ.ഡി.എഫ് ഭരിക്കുന്ന തൃക്കൊടിത്താനം 178ാം നമ്പർ സർവിസ് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തി. മാനേജറെയും മറ്റൊരു ജീവനക്കാരിയെയും സസ്പെൻഡ് ചെയ്തു. 11 ലക്ഷം രൂപയുടെ തിരിമറിയാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. ഏപ്രിലിലാണ് സംഭവം നടന്നത്. ഇതിനു മുമ്പും അഴിമതി നടന്നതായി ആരോപണമുണ്ട്. മരിച്ചുപോയവരുടെ പേരിൽ ഉണ്ടായിരുന്ന നിക്ഷേപത്തുക പിൻവലിച്ചതാണ് അഴിമതി പുറംലോകം അറിയാൻ കാരണം. മറ്റു പലരുടെയും പേരിൽ അനധികൃതമായി ജീവനക്കാർ വായ്പ എടുക്കുന്നതായും ആരോപണമുണ്ട്. ഇതോടെ കൂടുതൽ അന്വേഷണം വേണമെന്നുള്ള ആവശ്യം സഹകാരികൾക്കിടയിൽ ശക്തമാണ്. ക്രമക്കേട് സംബന്ധിച്ച അന്വേഷണം പൂർത്തിയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.