അയ്യപ്പഭക്തനെ പൊലീസ് ചവിട്ടിയതായി വ്യാജപ്രചാരണം
text_fieldsപട്ടാമ്പി: ശബരിമലയിൽ അയ്യപ്പഭക്തനെ പൊലീസ് ചവിട്ടിയെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം. അയ്യപ്പഭക്തനെ പൊലീസ് നാഭിക്ക് ചവിട്ടുന്നതും വേറൊരു പൊലീസുകാരൻ തടയാൻ ശ്രമിക്കുന്നതുമായ ചിത്രമാണ് പ്രചരിക്കുന്നത്. അരുത് കാട്ടാളാ... എന്ന കുറിപ്പോടെയുള്ള ചിത്രം വ്യാജമെന്നറിയാതെ നിരവധിപേർ ഫേസ് ബുക്കിലും വാട്സ്ആപ്പിലും ഷെയർ ചെയ്യുകയാണ്.
2013ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തിരുവനന്തപുരം ആനയറയിൽ ഹോർട്ടികോർപ് ജില്ല സംഭരണകേന്ദ്ര ഉദ്ഘാടനത്തിനെത്തിയപ്പോൾ സി.പി.എം നേതൃത്വത്തിൽ പ്രതിഷേധിച്ചിരുന്നു. അന്ന് ജയപ്രകാശ് എന്ന സി.പി.എം പ്രവർത്തകനെ ഗ്രേഡ് എസ്.ഐ വിജയദാസ് ചവിട്ടുന്ന ചിത്രം 2013 സെപ്റ്റംബർ അഞ്ചിന് മാധ്യമം ഒന്നാംപേജിൽ പ്രസിദ്ധീകരിച്ചിരുന്നു.
ഇതാണിപ്പോൾ അയ്യപ്പഭക്തനെ ചവിട്ടുന്നെന്ന രീതിയിൽ പ്രചരിക്കുന്നത്. പൊലീസ് ആക്രമിച്ചെന്ന പേരിൽ ഭക്ത വീണുകിടക്കുന്ന ചിത്രവും നേരത്തേ തെറ്റായി പ്രചരിപ്പിച്ചിരുന്നു. ഇത് കല്ലേറേറ്റ ഉദ്യോഗസ്ഥയാണെന്ന് പിന്നീട് തെളിഞ്ഞു. നെഞ്ചിൽ പൊലീസിെൻറ ചവിട്ടുകൊള്ളുന്ന അയ്യപ്പഭക്തെൻറ ചിത്രവും വ്യാജമായി നിർമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.