നടെൻറ ലൈസൻസ് ഡ്രൈവിങ് സ്കൂൾ വ്യാജമായി പുതുക്കിയത് പിടികൂടി
text_fieldsകോഴിക്കോട്: പുതുക്കാൻ നൽകിയ ലൈസൻസ് നഷ്ടപ്പെട്ടതിെന തുടർന്നുള്ള സംഭവവികാസങ്ങളാണ് പൃഥ്വിരാജ് നായകനായ 'ഡ്രൈവിങ് ലൈസൻസ്' സിനിമയുടെ പ്രമേയമെങ്കിൽ, അതിെന വെല്ലുന്ന 'തിരക്കഥ'യാണ് നടൻ വിനോദ് കോവൂരിെൻറ ജീവിതത്തിൽ സംഭവിച്ചത്.
2019ൽ കാലാവധി അവസാനിച്ച തെൻറ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ വിനോദ് വീടിനടുത്തുള്ള കോവൂർ നസീറ ഡ്രൈവിങ് സ്കൂളിൽ ഏൽപിക്കുന്നു. കാലാവധി കഴിഞ്ഞ് ഒരുവർഷമായതിനാൽ റോഡ് ടെസ്റ്റ് ഉൾപ്പെടെ നടപടിക്രമം വേണമെന്ന് പറഞ്ഞ സ്കൂൾ അധികൃതർ 6300 രൂപ ഫീസും വാങ്ങി.
ലൈസൻസ് ഉടൻ ശരിയാക്കാം എന്ന അറിയിപ്പും കിട്ടി. പിന്നാലെ വിനോദ് ഷൂട്ടിങ് തിരക്കിൽ കൊച്ചിയിലായി. ഇതിനിടെയാണ് നടനെ ഞെട്ടിച്ചുള്ള ട്വിസ്റ്റ് വന്നത്. ഒരുദിവസം രാവിലെ കോഴിക്കോട് സൈബർ സെല്ലിൽനിന്ന് ഫോണിൽ വിളിച്ചിട്ട്, വിനോദല്ലെ? താങ്കളുടെ ലൈസൻസ് വ്യാജമായി പുതുക്കിയിട്ടുണ്ടല്ലോ... എന്ന്ചോദിക്കുകയായിരുന്നു. ലൈസൻസ് പുതുക്കാൻ നൽകിയെന്നല്ലാതെ താനൊന്നും അറിയില്ലെന്ന് പറഞ്ഞതോടെ സംഭവകഥ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
കോവൂർ നസീറ ഡ്രൈവിങ് സ്കൂൾ അധികൃതർ 'സാരഥി' വെബ്സൈറ്റിൽ കയറി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി. രതീഷിെൻറ യൂസർ െനയിമും പാസ്വേർഡും ഉപയോഗിച്ച് അദ്ദേഹം അറിയാതെ ലോഗിൻ െചയ്ത് വിനോദിെൻറ ലൈസൻസ് പുതുക്കുകയായിരുന്നുവത്രെ.
മാർച്ച് ഒന്നിനാണ് സംഭവം. രാത്രി എട്ടിനും 8.40നും ഇടയിലാണ് ലോഗിൻ െചയ്ത് ലൈസൻസ് പുതുക്കിയത്. നാലുതവണ ലോഗിൻ ചെയ്തെന്ന് രതീഷിന് മൊബൈലിൽ സന്ദേശം ലഭിച്ചതോടെ സംശയം തോന്നി അദ്ദേഹം ആർ.ടി.ഒക്ക് പരാതി നൽകി. ആർ.ടി.ഒയുടെ അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തുകയും വിനോദ് കോവൂരിെൻറ ലൈസൻസാണ് പുതുക്കിയതെന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ ആർ.ടി.ഒ പരാതി സൈബർ െസല്ലിന് കൈമാറി.
അവരുടെ ശാസ്ത്രീയ അന്വേഷണത്തിൽ നസീറ ഡ്രൈവിങ് സ്കൂളിെൻറ ഐ.പിയിലൂടെയാണ് വെബ്സൈറ്റിൽ കയറിയെതന്ന് കണ്ടെത്തുകയും പൊലീസ് ഡ്രൈവിങ് സ്കൂളിലെത്തി ഹാർഡ് ഡിസ്കും മോഡവും ഉൾപ്പെടെ പിടിച്ചെടുക്കുകയും ചെയ്തു. ഹാർഡ് ഡിസ്ക്കിലെ വിവരങ്ങൾ ഡിലീറ്റാക്കിയതിനാൽ ഇവ വീണ്ടെടുക്കാൻ ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിെൻറ റിപ്പോർട്ട് ലഭിച്ചശേഷമാവും തുടർനടപടി.
കുറ്റം ചെയ്തത് ഡ്രൈവിങ് സ്കൂൾ അധികൃതരാണെങ്കിലും പുലിവാൽപിടിച്ചത് വിനോദ് കോവൂരാണ്. കാലാവധി കഴിഞ്ഞ ലൈസൻസിെൻറ പേരിൽ വലിയ തട്ടിപ്പുണ്ടായതോെട ഇത് ഹൈദരാബാദിലെ സർവറിൽനിന്ന് റദ്ദാക്കിയശേഷമേ പുതിയ ലൈസൻസിന് അപേക്ഷിക്കാൻ കഴിയൂ എന്നാണ് വിനോദിന് ലഭിച്ച ഉപദേശം. കാലതാമസമുണ്ടാവുമെന്നതിനാൽ അതുവരെ താൽക്കാലിക ലൈസൻസ് ലഭിക്കുമോ എന്നറിയാൻ അടുത്തദിവസം ആർ.ടി.ഒയെ സമീപിക്കുമെന്ന് വിനോദ് 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.