വ്യാജ ആർ.ടി.പി.സി.ആർ: കേരള-കർണാടക അതിർത്തിയിൽ പരിശോധന കർശനമാക്കുന്നു
text_fieldsബംഗളൂരു: കേരളത്തിൽനിന്ന് അതിർത്തികൾ വഴി വ്യാജ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുമായി കൂടുതൽ പേർ കർണാടകയിൽ എത്തുന്നുണ്ടെന്ന പരാതിയെതുടർന്ന് പരിശോധന കർശനമാക്കാൻ നിർദേശം നൽകി. മുത്തങ്ങ കഴിഞ്ഞുള്ള ചാമരാജ് നഗർ ജില്ലയിൽ ഉൾപ്പെട്ട മൂലഹോളെ അതിർത്തിയിലും മൈസൂരു ജില്ലയിൽ ഉൾപ്പെട്ട എച്ച്.ഡി. കോട്ടയിലെ ബാവലി അതിർത്തിയിലുമാണ് പരിശോധന കർശനമാക്കാൻ ഉദ്യോഗസ്ഥർക്ക് അധികൃതർ നിർദേശം നൽകിയത്.
കണ്ണൂരിൽനിന്ന് കർണാടകയിലേക്ക് വരുന്നവർ കൂടുതലായി ആശ്രയിക്കുന്ന കുടക് ജില്ലയിലെ മാക്കൂട്ട അതിർത്തിയിലും മാനന്തവാടി വഴി പോകുമ്പോഴുള്ള കുട്ട അതിർത്തിയിലും നേരത്തെ മുതൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. എന്നാൽ, രാത്രി യാത്രാ നിരോധനം നിലനിൽക്കുന്നതിനാൽ ബാവലിയിലും മൂലഹോളെയിലും രാവിലെ ആറു മുതലാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
അതിർത്തി തുറക്കുന്നത് കാത്ത് നിരവധി വാഹനങ്ങളാണ് കാത്തുനിൽക്കാറുള്ളത്. ഇവരെ വിശദമായ പരിശോധിക്കാൻ കഴിയാതെയാണ് പലപ്പോഴും അതിർത്തി കടത്തിവിടുന്നതെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.