Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2024 6:18 PM IST Updated On
date_range 2 May 2024 6:19 PM ISTരാഹുൽ ഗാന്ധിക്കെതിരെ വ്യാജ വിഡിയോ: മൂവാറ്റുപ്പുഴ സ്വദേശിക്കെതിരെ മതസ്പർധക്ക് കേസ്
text_fieldsbookmark_border
എറണാകുളം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വ്യാജ വിഡിയോ നിർമിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കേസ്. മൂവാറ്റുപ്പുഴ സ്വദേശി രാജേഷ് ജി. നായർക്കെതിരെയാണ് എറണാകുളം റൂറൽ സൈബർ പൊലീസ് കേസെടുത്തത്. മാത്യു കുഴൽനാടൻ എം.എൽ.എയുടെ പരാതിയിലാണ് പൊലീസ് നടപടി.
തെരഞ്ഞെടുപ്പ് സമയത്ത് രാഹുൽ ഗാന്ധിയെ അയോധ്യയിലെ രാമക്ഷേത്രം, ബാബരി മസ്ജിദ് എന്നിവയുമായി ബന്ധപ്പെടുത്തി വ്യാജ വിഡിയോ നിർമിച്ചെന്നാണ് പരാതി. കേസിൽ തുടർനടപടി സ്വീകരിക്കാൻ എഫ്.ഐ.ആർ മൂവാറ്റുപ്പുഴ പൊലീസിന് കൈമാറും.
മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story