ക്രമക്കേടിന് കൂട്ടുനിന്നവരുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി
text_fieldsകണ്ണൂർ: കള്ളവോട്ടുകൾക്കെതിരെയുള്ള പരാതികൾക്കു പുറേമ വോട്ടർപട്ടികയിൽ നിന ്ന് അനധികൃതമായി വോട്ടുകൾ നീക്കംചെയ്ത ബി.എൽ.ഒമാർക്കെതിരെയും തെരഞ്ഞെടുപ്പ് ക മീഷന്‍ പരാതി നൽകാനൊരുങ്ങി കോൺഗ്രസ്. യു.ഡി.എഫിെൻറ ഉറച്ചവോട്ടുകളിൽ പലതും ബി.എ ൽ.ഒമാർ ഇടപെട്ട് ഒഴിവാക്കിയിട്ടുണ്ടെന്ന് കോൺഗ്രസ് ആരോപിക്കുന്നു. അവസാന വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷമാണ് പല വോട്ടുകളും നീക്കംചെയ്തതായി മനസ്സിലാക്കിയത്. ഇതേ തുടർന്ന് ബൂത്ത് തലത്തിൽ കണക്കെടുപ്പ് നടന്നുവരുകയാണ്.
രാഷ്ട്രീയപ്പോര് കനത്ത കണ്ണൂരിൽ ഒാരോ വോട്ടും നിർണായകമാണ്. കള്ളവോട്ട് ചെയ്തിനു പുറേമ യു.ഡി.എഫ് വോട്ടുകൾ പട്ടികയിൽനിന്ന് നീക്കംചെയ്തത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുള്ള നീക്കമാണെന്ന് കോൺഗ്രസ് പറയുന്നു. വോട്ടുകൾ നീക്കംചെയ്യുന്നതിന് കാലേക്കൂട്ടി ഗൂഢാലോചന നടന്നിട്ടുണ്ടെന്നും യു.ഡി.എഫ് കരുതുന്നുണ്ട്. തെരഞ്ഞെടുപ്പ് ചുമതലനൽകുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിച്ചതിൽതന്നെ ആേക്ഷപമുള്ളതായി കോൺഗ്രസ് നേരത്തെ പറഞ്ഞിരുന്നു. വോട്ടുകൾ പട്ടികയിൽനിന്ന് കൂട്ടമായി തള്ളിയെന്ന തെളിവുകൾ പുറത്തുവരുേമ്പാൾ ഇത് ശരിെവക്കുകയാണെന്നും ഇവർ പറയുന്നു.
തെരഞ്ഞെടുപ്പുദിനം ബൂത്തിലെത്തിയപ്പോഴാണ് വോട്ടില്ലെന്ന് പലരും അറിയുന്നത്. വോട്ടർപട്ടിയിൽനിന്ന് വോട്ട് നീക്കംചെയ്യുേമ്പാൾ ബന്ധപ്പെട്ട വോട്ടർമാരെ രേഖാമൂലം അറിയിക്കണം. എന്നാൽ, ഇതുണ്ടായിട്ടില്ല. കരടുപട്ടികയിൽ പേരുണ്ടായിട്ടും അവസാനപട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് പലരും ബി.എൽ.ഒമാരെ ബന്ധപ്പെട്ടിരുന്നുവെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.