കണ്ണൂരിൽ വീണ്ടും: 10 പേർ ചെയ്തത് 13 കള്ളവോട്ട്
text_fieldsതിരുവനന്തപുരം: കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ പാമ്പുരുത്തിയിലും ധർമടത്തും കള്ളേവാട്ട് നടന്നതായി സ്ഥിരീകരി ച്ച് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ. പാമ്പുരുത്തി മാപ്പിള എ.യു.പി സകൂളിെല 166ാം നമ്പർ ബൂത്തിൽ ഒമ്പത ് പേർ പന്ത്രണ്ട് കള്ളവോട്ടും ധർമടം പുന്നരിക്ക യു.പി.എസിലെ 52ാം നമ്പർ ബൂത്തിൽ ഒരാളുമടക്കം 10 പേർ 13 കള്ളവോട്ട ് ചെയ്തെന്നാണ് കണ്ടെത്തിയത്. കുറ്റക്കാർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 171 സി, ഡി, എഫ് പ്രകാരം ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ചതായി ടിക്കാറാം മീണ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പാമ്പുരുത്തിയിൽ കള്ളവോട്ടിന െതിരെ ഏജൻറുമാർ ശബ്ദിച്ചെങ്കിലും കുറ്റക്കാരെ ഒഴിവാക്കാൻ പോളിങ് ഉദ്യോഗസ്ഥർ തയാറായില്ല. പ്രിസൈഡിങ് ഓഫിസർ, പോളിങ് ഓഫിസർ, മൈക്രോ ഒബ്‌സർവർ എന്നിവരുടെ ഭാഗത്ത് ഇക്കാര്യത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായാണ് കലക്ടർ നൽകിയ റിപ്പോർട്ട്. ജനപ്രാതിനിധ്യനിയമം സെക്ഷൻ 134 അനുസരിച്ച് ഇവർക്കെതിരെയും ക്രിമിനൽ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥർക്കെതിരെ അവരുടെ വകുപ്പുകൾ അച്ചടക്കനടപടിയെടുക്കാനും ശിപാർശ ചെയ്യും. ഇതോടെ ഇതുവരെ കണ്ണൂർ, കാസർകോട് ജില്ലകളിലായി 20 കള്ളവോട്ടുകൾ നടന്നതായാണ് സ്ഥിരീകരണം. 17 പേരാണ് കള്ളവോട്ട് ചെയ്തത്.
പാമ്പുരുത്തിയിലെ ആ ഒമ്പത് പേർ
അബ്ദുൽ സലാം, മർഷദ്, കെ.പി. ഉനിയാസ് എന്നിവർ രണ്ടുതവണയും കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്‌ലം, അബ്ദുൽ സലാം, കെ.പി. സാദിഖ്, ഷമൽ, മുബഷിർ എന്നിവർ ഓരോ തവണയും പാമ്പുരുത്തിയിൽ കള്ളവോട്ട് ചെയ്തെന്നാണ് ജില്ല കലക്ടർ സ്ഥിരീകരിച്ചത്. ഇടതുസ്ഥാനാർഥി പി.കെ. ശ്രീമതിയുടെയും സ്വതന്ത്രസ്ഥാനാർഥി കെ. സുധാകരെൻറയും പോളിങ് ഏജൻറുമാരാണ് ചീഫ് ഇലക്ടറൽ ഓഫിസർക്കും റിട്ടേണിങ് ഓഫിസർക്കും പരാതി നൽകിയത്. ഗൾഫിലുള്ള ചിലരുടെ പേരിൽ കള്ളവോട്ട് നടെന്നന്നായിരുന്നു പരാതി. തുടർന്ന് ജില്ല കലക്ടർ അന്വേഷണം നടത്തി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്ക് വിശദമായ റിപ്പോർട്ട് നൽകി. പോളിങ് സ്‌റ്റേഷനിലെ വിഡിയോ പരിശോധിച്ചാണ് കള്ളവോട്ട് ചെയ്തവരെ കണ്ടെത്തിയത്. ഇവരെ വിളിച്ചുവരുത്തി തെളിവെടുത്തിരുന്നു. ഈ പോളിങ് സ്‌റ്റേഷനിലെ 1249 വോട്ടുകളിൽ 1036 എണ്ണം പോൾ ചെയ്തിട്ടുണ്ട്.
ധർമടത്ത് നടന്നത്
ധർമടത്ത് ബൂത്ത് നമ്പർ 52ൽ സയൂജ് എന്നയാളാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരെൻറ പോളിങ് ഏജൻറ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ല കലക്ടർ പരിശോധന നടത്തിയത്. വിഡിയോ പരിശോധനയിൽ ബൂത്ത് നമ്പർ 47 ലെ വോട്ടർ ആയ സയൂജ് 52 ൽ വോട്ട് ചെയ്തതായി കണ്ടെത്തി. ഇയാൾ 47 ലും വോട്ട് ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്യുന്നതിന് സയൂജിനെ സഹായിച്ചതായി കരുതുന്ന കെ.പി. മുഹമ്മദ് ഷാഫിയുടെ പങ്ക് അന്വേഷിക്കാൻ െപാലീസിനോട് ആവശ്യപ്പെടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ അറിയിച്ചു. ഇൗ ബൂത്തിലെ ഉദ്യോഗസ്ഥർ, പോളിങ് ഏജൻറുമാർ എന്നിവരുടെ പങ്കും അന്വേഷിക്കും.
മാപ്പ് ചോദിച്ചു, പക്ഷേ മാപ്പർഹിക്കാത്ത കുറ്റം
പാമ്പുരുത്തിയിൽ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയ 10 പേരെ മൊഴിയടുക്കാൻ വിളിച്ചുവരുത്തിയിരുന്നു. ഇതിൽ ആറ് പേർ കുറ്റം സമ്മതിച്ചു. അതേസമയം തെറ്റുപറ്റി, മാപ്പാക്കണമെന്നായിരുന്നു ഇവരുടെ അപേക്ഷ. പക്ഷേ, മാപ്പർഹിക്കുന്ന കുറ്റമല്ല ഇവർ ചെയ്തതെന്ന് ടിക്കാറാം മീണ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ ശുദ്ധീകരിക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്. അർബുദം പോലെയാണ് കള്ളവോട്ട്. സംസ്ഥാനശരീരത്തിൽ ഒന്നോ രണ്ടോ ഭാഗത്ത് മാത്രമാണ് ഇത് പിടിപെട്ടിട്ടുള്ളത്. മറ്റിടങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് നടപടി മന്ദഗതിയിലായാല്‍ നിശ്ശബ്ദമായിരിക്കില്ല. കള്ളവോട്ട് നടത്തിയെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് നടപടി മന്ദഗതിയിലായാല്‍ നിശ്ശബ്ദമായിരിക്കില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണം നിരീക്ഷിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.