കള്ളവോട്ട്: പരാതി നൽകിയ തൊണ്ണൂറോളം ബൂത്തുകളിൽ ഇനി നിയമനടപടികൾ മാത്രം
text_fieldsകണ്ണൂർ: കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ നടന്ന കള്ളവോട്ടുകൾ സംബന്ധിച്ച ഭൂരിപക്ഷം പരാ തികളിലും ഇനി നിയമാനുസൃത ശിക്ഷാ നടപടികൾ മാത്രം. റീപോളിങ് നടക്കേണ്ടത് തെരഞ്ഞെ ടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിനുമുമ്പ് ആയിരിക്കണമെന്നതിനാൽ നിലവിൽ കോൺഗ്രസ് ന ൽകിയ പരാതികളിലെ കള്ളവോട്ടുകൾ സാധാരണ വോട്ടുകളായി എണ്ണും.
കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ കള്ളവോട്ടുകൾ സംബന്ധിച്ച് കോൺഗ്രസ് 241 പരാതികളാണ് നൽകിയിട്ടുള്ളത്. ആകെ തൊണ്ണൂറിലധികം ബൂത്തുകളിലായാണ് ഇൗ ക്രമക്കേടുകൾ നടന്നിട്ടുള്ളതെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയിൽ പറയുന്നു. ഇതിൽ കണ്ണൂർ മണ്ഡലത്തിൽ തെളിവ് സഹിതം നൽകിയ ഒരു കള്ളവോട്ട് സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ധർമടം അസംബ്ലി മണ്ഡലത്തിലെ കുന്നിരിക്ക സ്കൂളിലെ 52ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത സി.പി.എം പ്രവർത്തകൻ സായൂജിനെതിരെയാണ് കേസെടുത്തത്. എന്നാൽ, സായൂജ് കള്ളവോട്ട് ചെയ്ത ബൂത്ത് റീപോളിങ്ങിൽ ഇല്ല.
കണ്ണൂരിൽ കള്ളവോട്ടുകൾ ബോധ്യപ്പെെട്ടങ്കിലും റീ പോളിങ്ങിന് കോൺഗ്രസ് ആവശ്യമുന്നയിച്ചിട്ടില്ല. കനത്ത പോളിങ് നടന്ന സ്ഥലങ്ങളിൽ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും സജീവമായി വോട്ട് ചെയ്യാനെത്തിയെന്നാണ് പാർട്ടി വിലയിരുത്തിയത്. റീ പോളിങ് ആവശ്യപ്പെട്ടാൽ എണ്ണം ക്രമാതീതമായി കുറയുമെന്നത് പരിഗണിച്ചാണ് നേരത്തെ തന്നെ റീ പോളിങ് ആവശ്യത്തിന് കോൺഗ്രസ് മുതിരാതിരുന്നത്. മാത്രമല്ല, വ്യാപകമായി കോൺഗ്രസ് പ്രവർത്തകരുടെ വോട്ടുകൾ സി.പി.എം ബലമായി ചെയ്തിട്ടിെല്ലന്നതും ഇതിന് ഒരു കാരണമായി. മുൻകാലത്തെ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പ്രവർത്തകരുടെ വോട്ടുകൾ ഉൾപ്പെടെ സി.പി.എം ചെയ്യാറുണ്ട്. വെബ് കാസ്റ്റ് ഉൾപ്പെടെയുള്ളവ വന്നപ്പോൾ ഇൗരീതിയിൽ നിന്ന് പിൻവലിഞ്ഞിട്ടുണ്ട്. നാട്ടിലില്ലാത്ത പ്രവർത്തകരുടെ വോട്ടുകളാണ് അധികവും ചെയ്തിട്ടുള്ളത്. റീപോളിങ്ങിന് മുതിരുന്നില്ലെങ്കിലും കള്ളവോട്ട് ചെയ്തവർക്കെതിരെ ശക്തമായ നിയമനടപടികളുമായി പോകാനാണ് യു.ഡി.എഫിെൻറ തീരുമാനം. കോൺഗ്രസ് നൽകിയ പരാതികളിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യഘട്ടത്തിൽ നൽകിയ 199 പരാതികളിൽ പരാമർശിക്കപ്പെട്ടവരുടെ കാര്യത്തിൽ തെളിവെടുപ്പ് തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.