Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയങ്ങാടിയിൽ രണ്ട്​...

പുതിയങ്ങാടിയിൽ രണ്ട്​ പേർ കളളവോട്ട്​ ചെയ്​തു

text_fields
bookmark_border
muslim-league-fake-vote
cancel

കാസർകോട്​: കാസർകോട് ലോക്​സഭാമണ്ഡലത്തിൽ മുസ്​ലിം ലീഗ്​ പ്രവർത്തകൻ കള്ളവോട്ട്​ ചെയ്​തെന്ന പരാതിയിൽ തെളിവെടുപ്പ്​ പൂർത്തിയായി. പുതിയങ്ങാടി 69ാം ബൂത്തിലെ വോട്ടർമാരായ മുഹമ്മദ്​ ഫായിസ്​, ആഷിക്​ എന്നിവർ രണ്ട്​ തവണ വോട്ട്​ ചെയ്​തതായി തിരിച്ചറിഞ്ഞു. ഫായിസ്​ 69ാം ബൂത്തിലും 70ാം ബൂത്തിലും വോട്ട്​ ചെയ്​തതായും ആഷിക്​ 69ാം ബൂത്തിൽ രണ്ട്​ തവണയും വോട്ട്​ ചെയ്​തതായി ജില്ലാ കലക്​ടർ വ്യക്തമാക്കി.

ആരോപണ വിധേയരായ മുഹമ്മദ്​ ഫായിസിനോടും ആഷിക്കിനോടും​ വ്യാഴാഴ്​ച ഉച്ചക്ക്​ രണ്ടിന്​ നേരിട്ട്​ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്​. കള്ളവോട്ട്​ ചെയ്​തെന്ന പരാതിയിൽ ജില്ലാ കലക്​ടർ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. പോളിങ്​ ഏജൻറുമാർ എതിർപ്പ്​ അറിയിച്ചിട്ടില്ലെന്ന്​ ഉദ്യോഗസ്ഥർ മൊഴി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votekerala newsmalayalam newsputhiyangadifake voteKasaragod News
News Summary - fake vote; a voter done his vote twice in kasargode puthiyangadi -kerala news
Next Story