കേരളത്തെ ചുട്ടുപൊള്ളിച്ചത് വേനൽമഴയിലെ കുറവ്; രേഖപ്പെടുത്തിയത് 38 ശതമാനം
text_fieldsതിരുവനന്തപുരം: വേനൽമഴയുടെ കുറവാണ് കേരളത്തെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുന് നത്. ഈ സീസണിൽ മാർച്ച് 20 വരെ 38 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയൊഴിച്ച് മറ്റ് 13 ജില്ലകളിലും അധികമഴ ലഭിച്ചിട്ടില്ല.
കാസർകോട് ഈ സീസണിൽ മഴയേ ലഭിച്ചിട്ടില്ല. തിരുവനന്തപുരത്ത് 99 ശതമാനവും കോഴിക്കോട് 95ഉം പാലക്കാട്, കണ്ണൂർ ജില്ലകളിൽ 84 ശതമാനവും മഴയുടെ കുറവുണ്ടായി. മഴ കനിഞ്ഞില്ലെങ്കിൽ ഏപ്രിലോടുകൂടി കേരളത്തിൽ ഉഷ്ണതരംഗം ആഞ്ഞടിക്കുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.