കോടതിയിൽ കള്ള സത്യവാങ്മൂലം; പഞ്ചായത്ത് മുൻ സെക്രട്ടറിക്ക് പിഴശിക്ഷ
text_fieldsകൊച്ചി: കോടതിയിൽ കള്ള സത്യവാങ്മൂലം നൽകിയ പഞ്ചായത്ത് മുൻ സെക്രട്ടറിക്ക് ഹൈകോടതിയുടെ പിഴശിക്ഷ. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകിയത് ഭരണസമിതിയുടെ അനുമതിയോടെയാണെന്ന കള്ള സത്യവാങ്മൂലം നൽകിയതുമായി ബന്ധപ്പെട്ടാണ് എറണാകുളം ചേരാനല്ലൂർ പഞ്ചായത്ത് മുൻ സെക്രട്ടറി വി.ആർ. മല്ലികക്കെതിരെ ജസ്റ്റിസ് അലക്സാണ്ടർ തോമസിെൻറ ഉത്തരവ്.
പഞ്ചായത്തിൽനിന്ന് വീട്ടുനമ്പർ ലഭിക്കാൻ ചിറ്റൂർ സ്വദേശി ജോ തട്ടിൽ നൽകിയ ഹരജിയിൽ നമ്പർ നൽകാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. പഞ്ചായത്ത് സെക്രട്ടറിയായിരുന്ന വി.ആർ. മല്ലിക ഇതിനെതിരെ നൽകിയ അപ്പീലും തള്ളി. തുടർന്ന് ഹരജിക്കാരൻ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് മല്ലിക കള്ള സത്യവാങ്മൂലം നൽകിയത്. അപ്പീലിന് ഭരണസമിതി അനുമതി നൽകിയിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.