ഹാരിസൺസിേൻറത് വ്യാജ ആധാരം: സർക്കാറിന് ലഭിക്കുക 29,000 ഏക്കർ ഭൂമി
text_fieldsപത്തനംതിട്ട: ഹാരിസൺസ് മലയാളം പ്ലാേൻറഷൻസ് നാലുജില്ലയിൽ ഭൂമി ൈകവശംെവക്കുന്നതിന് കാണിക്കുന്ന ആധാരം വ്യാജമെന്ന് ശാസ്ത്രീയമായി തെളിഞ്ഞതോടെ സംസ്ഥാന സർക്കാറിന് ലഭിക്കുക 25,630 ഏക്കർ ഭൂമി.
വ്യാജമെന്ന് കണ്ടെത്തിയ ആധാരം കമ്പനി മുദ്രെവച്ച കവറിൽ സൂക്ഷിച്ചിരുന്നത് ൈഹകോടതിയിലാണ്. കോടതി ഉത്തരവില്ലാതെ ആരും ആധാരം പരിശോധിക്കാതിരിക്കുന്നതിനാണ് തൊണ്ടിമുതലായ വ്യാജ ആധാരം ഹൈകോടതിയിൽ ഒളിപ്പിച്ചത്.
ആധാരത്തിൽ പറയുന്നത് 25,630 ഏക്കർ എന്നാണെങ്കിലും നാലു ജില്ലയിലായി ഹാരിസൺസിെൻറ ൈകവശം 29,000 ഏക്കറിലേറെ ഭൂമിയുണ്ടെന്നാണ് റവന്യൂവകുപ്പിെൻറ കണക്ക്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ൈകവശഭൂമിക്ക് ഹാരിസൺസ് കാണിക്കുന്നത് കൊല്ലം സബ് രജിസ്ട്രാർ ഒാഫിസിൽ രജിസ്റ്റർ ചെയ്ത 1600/1923 നമ്പർ ആധാരമാണ്. നാലു ജില്ലയിലെ ഭൂമികളുടെയെല്ലാം ഉടമസ്ഥതക്ക് 1600/1923 നമ്പർ ആധാരമാണ് കമ്പനി കാണിക്കുന്നതെങ്കിലും ചിലതിന് പട്ടയങ്ങളും നേടിയിട്ടുണ്ട്. 1923 മുതൽ ഉടമസ്ഥതയുള്ള ഭൂമിക്ക് പിൽക്കാലത്ത് പട്ടയങ്ങൾ നേടിയതെന്തിനെന്ന ചോദ്യവും ഉയർന്നിരുന്നു. പത്തനംതിട്ടയിൽ ചെങ്ങറ ഭൂസമരം നടക്കുന്ന കുമ്പഴ എസ്റ്റേറ്റിന് 1998വരെ ഹാരിസൺസ് വഞ്ഞിപ്പുഴ മഠത്തിന് പാട്ടം നൽകിയതിെൻറ രേഖകൾ വിജിലൻസ് കണ്ടെത്തിയിരുന്നു. ഉടമസ്ഥതയുള്ള ഭൂമിക്ക് ജന്മിക്ക് പാട്ടം നൽകിയതെന്തിനെന്നും ഹാരിസൺസ് വിശദീകരിച്ചിട്ടില്ല. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കാൻ വില്ലേജ് ഓഫിസുകളിൽ വ്യാജ സർവേ മാപ്പുകളും (ലിത്തോമാപ്പുകൾ) തയാറാക്കി. വില്ലേജുകളിലെ സെറ്റിൽമെൻറ് രജിസ്റ്ററുകൾ തിരുത്തി വ്യാജസർവേ നമ്പറുകളുണ്ടാക്കി തുടങ്ങിയ തെളിവുകൾ വിജിലൻസ് കണ്ടെത്തിയിരുന്നു. കേസ് അന്വേഷിച്ച വിജിലൻസ് ഡിവൈ.എസ്.പി നന്ദനൻ പിള്ള തയാറാക്കിയ വി.ഇ1/2013/എസ്.ഐ.യു-II റിപ്പോർട്ടിലും ഹാരിസൺസിെൻറ 1600/1923 ആധാരം വ്യാജമാണെന്നതിന് തെളിവ് നിരത്തിയിരുന്നു. നന്ദനൻ പിള്ളയുടെ കണ്ടെത്തലുകൾ ശരിെവക്കുന്നതാണ് ആധാരം പരിശോധിച്ച ഫോറൻസിക് സയൻസ് ലാബിലെ അസിസ്റ്റൻറ് ഡയറക്ടർ അപർണ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട്.
ആധാരത്തിൽ ചിലയിടങ്ങളിൽ കാണുന്ന തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വ്യത്യസ്ത മഷി ഉപയോഗിച്ചുകൊണ്ട് പിൽക്കാലത്ത് നടത്തിയതാെണന്നതാണ് പ്രധാന കണ്ടെത്തൽ. ആധാരം തയാറാക്കിയ മുദ്രപ്പത്രത്തിലെ മുദ്രയും സംശയാസ്പദമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മുദ്രപ്പത്രത്തിന് 1923 കാലത്തെ അത്രയും പഴക്കമുണ്ടോ എന്നതും റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ല. നോട്ടറിയായിരിക്കെ ഈ ആധാരം സാക്ഷ്യപ്പെടുത്തി നൽകിയത് ജസ്റ്റിസ് പയസ് കുര്യാക്കോസാണ്. അദ്ദേഹം ഏത് ഒറിജിനൽ കണ്ടിട്ടാണ് ആധാരം സാക്ഷ്യപ്പെടുത്തിയതെന്ന് വിമർശനം ഉയർന്നിരുന്നു. ഹൈകോടതിയിൽനിന്ന് ആധാരം ഏറ്റെടുത്ത് ഫോറൻസിക് പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണെങ്കിലും വിജിലൻസ് മടിച്ചുനിൽക്കുകയായിരുന്നു. ഇപ്പോഴാണ് അവർ പരിശോധനക്ക് തയാറായത്.
ശരിെവക്കപ്പെട്ടത് സുശീല ഭട്ടിെൻറ വാദങ്ങൾ
പത്തനംതിട്ട: ഹാരിസൺസിെൻറ 1600/1923 ആധാരം വ്യാജമാണെന്ന വാദം ആദ്യം ഉയർത്തിയത് സർക്കാർ അഭിഭാഷക സുശീല ആർ. ഭട്ടാണ്. 2013ൽ ഹൈകോടതിയിലാണ് അവർ ഇക്കാര്യം ഉന്നയിച്ചത്. അേതതുടർന്നാണ് ൈഹകോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. സുശീല അന്ന് ഉന്നയിച്ച ആരോപണങ്ങൾ ഫോറൻസിക് വിഭാഗം ശരിെവച്ചിരിക്കുകയാണ്.
1923ൽ തയാറാക്കിയതെന്ന് പറഞ്ഞ് ഹാരിസൺസ് ഹൈകോടതിയിൽ ഹാജരാക്കിയ ആധാരത്തിൽ ഒട്ടേറെ തിരുത്തലുകളും കൂട്ടിച്ചേർക്കലുകളുമുണ്ട്. ഇവ പിന്നീട് വരുത്തിയതാണ്. ഭൂമിയുടെ അളവിൽ ഹെക്ടർ എന്ന് രേഖപ്പെടുത്തിയിരുന്നു. ഹെക്ടർ അളവ് കണക്കാക്കാൻ തുടങ്ങിയത് 1967നുശേഷമാണ്. മുദ്രപ്പത്രത്തിന് 1923കാലത്തോളം പഴക്കമില്ല. 1923ലേതെന്ന് പറഞ്ഞ് കാണിക്കുന്ന പട്ടയങ്ങളിൽ 1968നുശേഷം ഉപയോഗിച്ചുതുടങ്ങിയ മലയാള ലിപികളുണ്ട്. ക്ലിപ്തം എന്നതിന് പണ്ട് ഉപയോഗിച്ചിരുന്നത് ചില്ലക്ഷരമായ 'ന'യുടെ രണ്ടറ്റവും ഉള്ളിലേക്ക് വളഞ്ഞ തരത്തിലുള്ള 'ഇലു' എന്ന് ഉച്ചരിക്കുന്ന ചില്ലക്ഷരമായിരുന്നു. എന്നാൽ, ഹാരിസൺസിെൻറ ആധാരങ്ങളിൽ ഇപ്പോഴത്തെ ലിപിയിൽ ഉപയോഗിക്കുന്ന ക്ലിപ്തം എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നിവയെല്ലാം സുശീല ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.