ഐ.എ.എസ് നേടാൻ തെറ്റായ വരുമാന സർട്ടിഫിക്കറ്റ്; ആസിഫ് കെ. യൂസഫിനെതിരെ അന്വേഷണം
text_fieldsതിരുവനന്തപുരം: ഐ.എ.എസ് നേടാൻ തെറ്റായ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തിൽ തലശേരി സബ് കലക്ടറായിരുന്ന ആസിഫ് കെ. യൂസഫിനെതിരെ അന്വേഷണം. അഡീഷനൽ ചീഫ് സെക്രട്ടറി ആശ തോമസിെൻറ നേതൃത്വത്തിലാണ് അന്വേഷണം. എറണാകുളം ജില്ല കലക്ടർ എസ്. സുഹാസ് നേരത്തേ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
സംവരണ ആനുകൂല്യം വഴി ഐ.എ.എസ് ലഭിക്കാൻ ആസിഫ് കെ. യൂസഫ് വരുമാനം കുറച്ചുകാണിച്ചുള്ള സർട്ടിഫിക്കറ്റ് യു.പി.എസ്.സിക്ക് നൽകിയെന്നാണ് പരാതി. ക്രീമി ലെയർ ഇതര വിഭാഗത്തിെൻറ ആനുകൂല്യം ലഭിക്കാനാണ് തെറ്റായ റിപ്പോർട്ട് നൽകിയതെന്ന് എറണാകുളം ജില്ല കലക്ടർ കണ്ടെത്തിയിരുന്നു.
കുടുംബം ആദായ നികുതി അടക്കുന്നത് മറച്ചുവെച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർഥിയെന്ന് തെളിയിക്കാൻ ക്രീമിലെയർ ഇതര വിഭാഗത്തിൽപ്പെടുന്ന സർട്ടിഫിക്കറ്റാണ് ആസിഫ് ഹാജരാക്കിയത്. ഇത് അനുസരിച്ച് ആസിഫിന് കേരള കേഡറിൽ തന്നെ ഐ.എ.എസ് ലഭിച്ചു. 2015ൽ സിവിൽ സർവിസ് പരീക്ഷ എഴുതുേമ്പാൾ കുടുംബത്തിന് 1.8 ലക്ഷം രൂപ വരുമാനം മാത്രമേയുള്ളുവെന്ന കണയന്നൂർ തഹസിൽദാറുടെ സർട്ടിഫിക്കാണ് നൽകിയിരുന്നത്. പിന്നീട് ആസിഫിെൻറ കുടുംബം ആദായ നികുതി അടക്കുന്നവരാണെന്നും പരീക്ഷ എഴുതുേമ്പാൾ വരുമാനം 28 ലക്ഷമാണെന്നും കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.