കുബേര റെയ്ഡ്: ബി.ജെ.പി നേതാവിന്‍റെ വീട്ടിൽ കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി
text_fieldsകൊടുങ്ങല്ലൂർ: ശ്രീനാരായണപുരത്ത് യുവേമാർച്ച പ്രാദേശിക നേതാക്കളുടെ വീട്ടിൽ നിന്ന് പുതിയ 2000, 500 നോട്ടുകളുടെ കള്ള നോട്ടുകളും പ്രിൻറിങ് സാമഗ്രികളും പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി എസ്.എൻ.പുരം ബൂത്ത് പ്രസിഡൻറ് കൂടിയായ ശ്രീനാരായണപുരം അഞ്ചാംപരുത്തി ഏരാശ്ശേരി രാഗേഷിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. കള്ളനോട്ടടിച്ചതിനാണ് കേസെടുത്തിട്ടുള്ളത്.
ഇയാളുടെ സഹോദരന് സംഭവവുമായി ബന്ധമുണ്ടോയെന്നും േകസ് രാജ്യദ്രോഹക്കുറ്റത്തിെൻറ പരിധിയിൽ വരുമോയെന്നതും തുടർ അന്വേഷണത്തിൽ വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായ ആളുടെ വീട്ടിൽ കുബേര റെയ്ഡിനെത്തിയ പൊലീസ് സംഘമാണ് 1,37,000 രൂപയോളം വരുന്ന കള്ളനോട്ടുകളും അനുബന്ധ സാമഗ്രികളും പിടിച്ചെടുത്തത്. പിടിച്ച കള്ളനോട്ടുകളിൽ പുതിയ 2,000 രൂപയുടെ 60 നോട്ടുകളുണ്ട്. 500 െൻറ 20ഉം 50െൻറയും 20െൻറയും നോട്ടുകളുണ്ട്. വിവിധ സീരീസുകളിലുള്ള നോട്ടുകളാണ് പിടിച്ചെടുത്തത്. അച്ചടി പൂർണമായ നോട്ടുകളും പേപ്പറിൽ പ്രിൻറ് ചെയ്ത നോട്ടുകളും കണ്ടെടുത്തു. നോട്ട് അച്ചടിക്കുന്ന കളർ ഫോേട്ടാസ്റ്റാറ്റ് പ്രിൻറർ മെഷീൻ, ലാപ്ടോപ്, േബാണ്ട് പേപ്പർ, സ്കാനർ, കട്ടർ ഉൾപ്പെടെയുളള സാമഗ്രികളും കണ്ടെടുത്തിട്ടുണ്ട്.
ഇയാളുടെ സഹോദരൻ ഒ.ബി.സി മോർച്ച കയ്പമംഗലം മണ്ഡലം സെക്രട്ടറിയാണ്. അഞ്ചാംപരുത്തി പടിഞ്ഞാറ് ഭാഗത്തുള്ള ഇവരുടെ വീട്ടിൽ മുകൾ ഭാഗത്തെ മുറിയിലാണ് സാമഗ്രികൾ സൂക്ഷിച്ചിരുന്നതും നോട്ട് പ്രിൻറ് ചെയ്തിരുന്നതും. രാവിലെ 10.30ന് തുടങ്ങിയ റെയ്ഡും നടപടികളും രാത്രി 7.30 ഒാടെയാണ് പൊലീസ് പൂർത്തിയാക്കിയത്.
റെയ്ഡിൽ ചെക്കുകളും മുദ്രപ്പത്രവും, കണ്ടെടുത്തു. രാണ്ടാഴ്ച മുമ്പാണ്പുതിയ പ്രിൻറർ വാങ്ങിയത്. 50 രൂപ നോട്ട് ലോട്ടറി വിൽപനക്കാർക്ക് കൊടുത്തിരുന്നു. 2,000 രൂപ നോട്ട് പെട്രോൾ പമ്പിൽ കൊടുെത്തങ്കിലും അവർ വാങ്ങിയില്ല. നാലുവർഷം ഗൾഫിലുണ്ടായിരുന്ന ഇയാൾ കമ്പ്യൂട്ടറിൽ വൈദഗ്ധ്യം നേടിയിട്ടുണ്ട്. കോഴിക്കോട് ബജാജ് ഫിൻ സർച് കമ്പനിയിലും ജോലി ചെയ്തിട്ടുണ്ട്.
റെയ്ഡിന് ശേഷം പ്രതിയെ പൊലീസ് വാഹനത്തിൽ കയറ്റിയപ്പോൾ രാജ്യദ്രോഹി എന്ന് ജനക്കൂട്ടം ആർത്ത് വിളിച്ചു. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. റെയ്ഡിനും നടപടികൾക്കും തൃശൂർ ഡി.സി.ആർ.ബി ഡിവൈ.എസ്.പി അമ്മണിക്കുട്ടൻ, ഇരിങ്ങാലക്കുട, വലപ്പാട് സി.െഎ മാരായ എം.കെ. സുരേഷ്കുമാർ, സി.ആർ. സന്തോഷ്കുമാർ മതിലകം എസ്.െഎ മനു വി.നായർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.