മക്കളെ പിതാവ് പീഡിപ്പിച്ചെന്ന വ്യാജ പരാതി; അമ്മക്കെതിരെ കേസെടുക്കാൻ നിർദേശം
text_fieldsപത്തനംതിട്ട: പെൺമക്കളെ പിതാവും കൂട്ടാളിയും പീഡിപ്പിച്ചുവെന്ന പരാതി വ്യാജമെന്ന് ക ണ്ട് ഇരുവരെയും കോടതി വെറുതെ വിട്ടു. പിതാവിനെതിരെ മൊഴി നൽകാൻ മക്കളെ പ്രേരിപ്പിച് ച മാതാവിനെതിരെ കേസെടുക്കാനും കോടതി ഉത്തരവിട്ടു. അന്വേഷണം എസ്.പിയുടെ നേരിട്ടുള്ള ചുമതലയിൽ നടത്തണമെന്നും നിർദേശിച്ചു. പത്തനംതിട്ട പോസ്കോ കോടതിയുടേതാണ് ഉത്തരവ്.
കുടുംബവഴക്കിനെ തുടർന്ന് പിരിഞ്ഞ് താമസിക്കുകയായിരുന്നു കുട്ടികളുടെ മാതാപിതാക്കൾ. ഇരട്ടപെൺകുട്ടികളിൽ ഒരാൾ പിതാവിനൊപ്പവും മറ്റെയാൾ മാതാവിനൊപ്പവുമായിരുന്നു. കുട്ടികളുടെ മാതാവ് തെൻറ കൂടെ കഴിഞ്ഞിരുന്ന പെൺകുട്ടിയെ സ്വാധീനിച്ച് ഭർത്താവിെൻറയും തെൻറ സഹോദരെൻറ വിരോധിയായ മറ്റൊരു വ്യക്തിയുടെയും പേരിൽ പത്തനംതിട്ട വനിതസെല്ലിൽ പെൺകുട്ടിയെ ഇരുവരും ചേർന്ന് പീഡിപ്പിച്ചതായി മൊഴി കൊടുത്തു. മൊഴിയുടെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് പോക്സോ ആക്ട് പ്രകാരം ഭർത്താവിെൻറയും സുഹൃത്തിെൻറയും പേരിൽ കേസെടുത്തു.
ഭർത്താവിെൻറ കൂടെ താമസിച്ചിരുന്ന മകളെയും പീഡിപ്പിച്ചതായാണ് ഭാര്യയുടെ കൂടെ താമസിച്ച മകൾ മൊഴി നൽകിയത്. എന്നാൽ, അമ്മയുടെകൂടെ താമസിച്ച കുട്ടിയെ വ്യാജ മൊഴി കൊടുക്കാൻ അമ്മ േപ്രരിപ്പിക്കുകയായിരുന്നുവെന്ന് വിചാരണയിൽ തെളിഞ്ഞു. അച്ഛെൻറകൂടെ താമസിച്ചിരുന്ന കുട്ടിയുടെ മൊഴി മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി മൊഴി കൊടുത്തില്ല. ഇതിെൻറ അടിസ്ഥാനത്തിൽ പ്രതികൾക്ക് ഹൈകോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.പോക്സോ ആക്ട് ദുരുപയോഗം ചെയ്ത് കേസ് എടുപ്പിക്കുകയായിരുന്നുവെന്ന് വിചാരണയിൽ കോടതി കണ്ടെത്തി. കേസിൽ രണ്ടാം പ്രതിയായ കുട്ടികളുടെ പിതാവിെൻറ കൂട്ടുകാരെൻറ ഭാര്യയും മൈനർ പെൺമക്കളും ബന്ധം ഉപേക്ഷിച്ചു പോകുകയും ചെയ്തു. പ്രതികൾക്കുവേണ്ടി അഡ്വ. എസ്. സരോജ് മോഹൻ, ജോൺസൺ വിളവിനാൽ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.