Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കി; പെരുമ്പാവൂരിൽ നാല് ബംഗാൾ സ്വദേശികൾ അറസ്​റ്റിൽ
cancel
camera_alt

പിടിയിലായവർ: 1. ഷ​ക്കീ​ൽ മ​ണ്ഡ​ൽ 2. മു​നീ​റു​ൽ 3. സ​ലിം മ​ണ്ഡ​ൽ 4 മു​ക്​​ല​ൻ അ​ൻ​സാ​രി

Homechevron_rightNewschevron_rightKeralachevron_rightബിരിയാണി...

ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കി; പെരുമ്പാവൂരിൽ നാല് ബംഗാൾ സ്വദേശികൾ അറസ്​റ്റിൽ

text_fields
bookmark_border

പെരുമ്പാവൂർ (എറണാകുളം): ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ സ്ത്രീയെ ബലാത്സംഗത്തിനിരയാക്കിയ നാല് അന്തർസംസ്ഥാന തൊഴിലാളികൾ അറസ്​റ്റിൽ. പശ്ചിമബംഗാൾ സ്വദേശികളായ സലിം മണ്ഡൽ (30), മുക്​ലൻ അൻസാരി (28), മോനി എന്നുവിളിക്കുന്ന മുനീറുൽ (20), ഷക്കീൽ മണ്ഡൽ (23) എന്നിവരാണ് അറസ്​റ്റിലായത്.

മാർച്ച്​ 30നായിരുന്നു സംഭവം. അല്ലപ്ര എൺപതാംകോളനിയിലെ മുക്​ലൻ അൻസാരിയുടെ വീട്ടിലേക്ക്​ ബിരിയാണിയുണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം പ്രതികൾ യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരു​െന്നന്ന് പൊലീസ് പറയുന്നു. സംഭവത്തിനുശേഷം കേരളം വിട്ടുപോകാനുള്ള ശ്രമത്തിനിടെ സഹസികമായാണ്​ ഇവരെ പിടികൂടിയത്​. രണ്ടുദിവസത്തെ അന്വേഷണത്തിനൊടുവിലാണ്​ പിടിയിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

ജില്ല റൂറൽ പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നിർദേശപ്രകാരം പെരുമ്പാവൂർ ഡിവൈ.എസ്.പി ജയരാജി​െൻറ നേതൃത്വത്തിൽ സി.ഐ രാഹുൽ രവീന്ദ്രൻ, അസി. രാജീവ്‌, സി.പി.ഒ ഷിജോ പോൾ, സുബൈർ, ഷർനാസ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestrape
News Summary - Falsely called to make biryani and raped; Four Bengalis arrested in Perumbavoor
Next Story